Environment

പരിസ്ഥിതി ദിനം; മരങ്ങള്‍ നട്ടും, പ്രതിജ്ഞ ചൊല്ലിയും അവസാനിപ്പിക്കേണ്ടതോ ഈ ദിവസത്തെ കടമ

ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതിദിനം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ലോകമെമ്പാടും എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ലോക പരിസ്ഥിതി ദിനം വെറുമൊരു ദിനമായി മാറ്റി നിര്‍ത്താന്‍ പാടില്ല. അല്ലെങ്കില്‍ ഈ ഒരു ദിവസത്തില്‍ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. ഇന്നിന്റെ കാലത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരവധിയാണ് കണ്ട് വരുന്നത്.

ഒരു മരം നശിപ്പിക്കപ്പെട്ടാല്‍ സംഭവിക്കുന്നത് വലിയൊരു പാരസ്ഥിത അസന്തുലിതാവസ്ഥ ആയിരിക്കും സൃഷ്ടിക്കപ്പെടുക്. ഒരായിരം മരങ്ങള്‍ നശിപ്പിച്ചാലോ? നമ്മുടെ നാടും ജീവജാലങ്ങളും ഇഞ്ചിഞ്ചായി ഭൂമുഖത്ത് നിന്നും അപ്രതീക്ഷതമാകുന്ന അവസ്ഥയിലേക്ക് ചെന്നെത്തും, അത് ഉറപ്പാണ്. ഓരോ മിനിറ്റിലും ശരാശരി 2,400 മരങ്ങളാണ് മുറിക്കപ്പെടുന്നുത് എന്ന് കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വനനശീകരണ നിരക്ക് കുറഞ്ഞു.

 

 

2015 നും 2020 നും ഇടയില്‍, വനനശീകരണത്തിന്റെ തോത് പ്രതിവര്‍ഷം 10 ദശലക്ഷം ഹെക്ടറായി കണക്കാക്കപ്പെടുന്നു. 2023-ലെ ഫോറസ്റ്റ് ഡിക്ലറേഷന്‍ അസസ്മെന്റ് അനുസരിച്ച്, 2022-ല്‍ ലോകത്തിന് 16 ദശലക്ഷത്തിലധികം ഏക്കര്‍ വനം നഷ്ടപ്പെട്ടു, ഇത് വെസ്റ്റ് വിര്‍ജീനിയയേക്കാള്‍ വലുതാണ്. ഇതില്‍ 4.1 ദശലക്ഷം ഹെക്ടര്‍ ഉഷ്ണമേഖലാ പ്രാഥമിക വനം ഉള്‍പ്പെടുന്നു, ഇത് മിനിറ്റില്‍ 11 ഫുട്‌ബോള്‍ മൈതാനങ്ങള്‍ വനം നഷ്ടപ്പെടുന്നതിന് തുല്യമാണ്. ഈ വനനഷ്ടം 2.7 ജിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം ഉണ്ടാക്കി, ഇത് ഇന്ത്യയുടെ വാര്‍ഷിക ഫോസില്‍ ഇന്ധന ഉദ്വമനത്തിന് തുല്യമാണ്. ഭൂമിയുടെ ശ്വാസകോശം എന്ന അറിയപ്പെടുന്നത് അമോസോണ്‍ കടുക്കളാണ്.തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു പടര്‍ന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോണ്‍ മഴക്കാടുകള്‍. 60 ശതമാനവും ബ്രസീലിലും 13 ശതമാനം പെറുവിലും 10 ശതമാനം കൊളംബിയയിലും ഉള്‍പ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററില്‍ 55 ലക്ഷം ചതുരശ്ര കിലോമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വനമാണ് ആമസോണ്‍ മഴക്കാടുകള്‍. പുരാതനകാലം മുതല്‍ തന്നെ ആമസോണ്‍ വനങ്ങളില്‍ മനുഷ്യര്‍ താമസിച്ചിരുന്നു. 11200 വര്‍ഷം മുമ്പ് മനുഷ്യര്‍ വസിച്ചിരുന്നതായിയാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

വനം ഏറ്റവും വലിയ ധനവുമാണ്. ഇങ്ങനെ കവികള്‍ വാഴ്ത്തിയിട്ടുള്ള വൃക്ഷസമ്പത്ത് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ക്ഷാമമാണ് വനനശീകരണം സൃഷ്ടിക്കുന്ന പ്രത്യക്ഷമായ ആപത്ത്. വനനശീകരണം മണ്ണൊലിപ്പ് വര്‍ധിപ്പിക്കുന്നതിനും മഴയെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാക്കുന്നു. നമ്മുടെ കൃഷിഭൂമിയുടെ ഒരു ശതമാനം വീതം പ്രതിവര്‍ഷം മരുഭൂമിയായി മാറ്റപ്പെടുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ നില തുടര്‍ന്നാല്‍ ഭൂമിയാകെ സഹാറയായി മാറ്റപ്പെടുമെന്ന് ഇക്കണോമിക്ക് ആന്റ് സയന്റിഫിക് ഫൗണ്ടേഷന്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്. വനനശീകരണം വന്യമൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുയും ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയേയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപൂര്‍ണമാക്കും.

ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കില്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകര്‍ച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങള്‍ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാര്‍ഗം കണ്ടെത്തകയുമാണ് വേണ്ടത്.