വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഡ്രാഗൺ ബീഫ്. രുചികരമായ ഡ്രാഗൺ ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – കാൽ കിലോ (സ്ട്രിപ്സ് ആയി മുറിച്ചത്)
- 1. സോയ സോസ് – 1 ടീസ്പൂൺ
- വിനാഗിരി – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- 2. ചിലി സോസ് – 1 ടീസ്പൂൺ
- കോൺഫ്ലോർ – അര ടേബിൾസ്പൂൺ
- മൈദാ – അര ടേബിൾസ്പൂൺ
- 3. വറ്റൽ മുളക് – 3 എണ്ണം
- കശുവണ്ടി – 10 എണ്ണം
- ഇഞ്ചി – അര ടേബിൾസ്പൂൺ
- വെളുത്തുള്ളി – അര ടേബിൾസ്പൂൺ
- സവാള – 1 എണ്ണം
- ക്യാപ്സിക്കം – 1 എണ്ണം
- ക്യാരറ്റ് – 1 എണ്ണം
- കുരുമുളക് – 4 എണ്ണം
- വറ്റൽ മുളക് – 3 എണ്ണം
- ചിലി സോസ് – അര ടീസ്പൂൺ
- സോയ സോസ് – അര ടീസ്പൂൺ
- സ്പ്രിങ് ഒണിയൻ – ഒരു ടേബിൾസ്പൂൺ
- പഞ്ചസാര – കാൽ ടീസ്പൂൺ
- എള്ളെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് സ്ട്രിപ്സും ഒന്നാമത്തെ ചേരുവകളും ചേർത്ത് കുക്കറിൽ മുക്കാൽ വേവിക്കുക. ഇനി ഇത് രണ്ടാമത്തെ ചേരുവകൾ ചേർത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂർ വെച്ചശേഷം എണ്ണയിൽ വറുത്ത് കോരാം. ഇനി ഈ എണ്ണയിൽ മൂന്നാമത്തെ ചേരുവകൾ ഓരോന്നായി ചേർത്ത് വഴറ്റാം. ഇനി ബീഫ് ചേർക്കാം. അവസാനം സ്പ്രിങ് ഒണിയനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ഡ്രാഗൺ ബീഫ് തയ്യാറായി.