വെെകുന്നേരങ്ങളിൽ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന വിഭവങ്ങളിലൊന്നാണ് ബനാന പാൻകേക്ക്. രുചികരമായ ബനാന പാൻകേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പഴുത്ത പഴം – 2 എണ്ണം
- യീസ്റ്റ് – 1 ടീസ്പൂൺ
- പഞ്ചസാര – അര കപ്പ്
- ചൂട് വെള്ളം – അര കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മൈദാ – ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മെെദ വെള്ളം ഒഴിച്ച് കലക്കിവയ്ക്കുക. ശേഷം ചൂട് വെള്ളത്തിൽ പഞ്ചസാരയും ഉപ്പും യീസ്റ്റും ചേർത്ത് കലക്കി വയ്ക്കുക. 10 മിനിറ്റ് കഴിയുമ്പോൾ പൊങ്ങി വരും. ഇനി ഇത് കലക്കി വച്ചിരിക്കുന്ന മെെദ മാവിലേക്ക് ഒഴിക്കാം. പഴവും നന്നായി പേസ്റ്റാക്കി ചേർക്കാം. എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് രണ്ട് മണിക്കൂർ വയ്ക്കാം. ശേഷം പാനിൽ ഒഴിച്ച് ചുട്ടെടുക്കാം. രുചികരമായ ബനാന പാൻകേക്ക് തയ്യാറായി.