Food

ബർഗർ കഴിക്കാൻ തോന്നുന്നുണ്ടോ? കിടിലൻ ബീഫ് ബർഗർ വീട്ടിൽ തയ്യറാക്കാം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് ബർ​ഗർ. അടിപൊളി ബീഫ് ബർ​ഗർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബീഫ് – കാൽ കിലോ
  • മുളകുപൊടി – അര ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – കാൽ ടീസ്പൂൺ
  • ഇഞ്ചി – അര ടീസ്പൂൺ
  • വെളുത്തുള്ളി – അര ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ബീഫ് ക്യൂബുകളാക്കി അര മണിക്കൂർ ഫ്രീസറിൽ വയ്ക്കണം. ഇനി ഇത് മിക്സിയിൽ ഒന്നു അടിച്ചെടുക്കുക. ബാക്കി ചേരുവകൾ കൂടി ഇളക്കി യോജിപ്പിച്ച് ഉരുളകളാക്കി പരത്തി എടുക്കാം. ഇനി ഇത് എണ്ണയിൽ ചെറുതീയിൽ ശാലോ ഫ്രൈ ചെയ്തെടുക്കാം.

  • ബർഗർ ബൺ
  • ചീസ് സ്ലൈസ്
  • തക്കാളി വട്ടത്തിൽ അരിഞ്ഞത്
  • സവാള വട്ടത്തിൽ അരിഞ്ഞത്
  • ലെറ്റൂസ്
  • തക്കാളി സോസ്

ബർഗർ ബണ്ണിൽ രണ്ട് പീസിലും തക്കാളി സോസ് തേയ്ക്കണം. ഇനി താഴത്തെ പീസിൽ ചീസ് സ്ലൈസ് വയ്ക്കണം. മുകളിൽ ബർഗർ പാറ്റിസ് ‌വയ്ക്കാം പിന്നെ തക്കാളി, സവാള, ലെറ്റൂസ് വയ്ക്കാം. അവസാനം മുകളിലത്തെ ബൺ വയ്ക്കാം. മൈക്രോവേവിൽ ഒരു മിനിറ്റ് ചൂടാക്കി എടുക്കാം.