കഴുത്തിലെ കറുപ്പുനിറം കാരണം നിങ്ങൾ ആശങ്കാകുലരാണോ? എങ്കിൽ നമ്മുക് വീട്ടിൽ ഇരുന്ന് തന്നെ കറുപ്പ് നിറം മാറ്റം. പല കാരണങ്ങൾ കൊണ്ടാണ് കഴുത്തിന് ചുറ്റും കറുത്ത നിറം വരുന്നത്. ഹോർമോണുകളുടെ വ്യതിയാനം, അമിതമായി വെയിൽ കൊള്ളുന്നത്, പെട്ടെന്ന് തടി കൂടുന്നത്, പ്രമേഹം, മാലയുടെ അലർജി ഇതിലേതെങ്കിലുമൊരു കാരണത്താലാണ് നിങ്ങളുടെ കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നത്.
പല വഴികൾ പരീക്ഷിച്ചിട്ടും ഇതിന് പരിഹാരം കാണാൻ കഴിയുന്നില്ലേ? എന്നാൽ ഇനി വിഷമിക്കണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കണ്ടുതുടങ്ങും. മൂന്ന് സ്റ്റെപ്പുകളായിട്ടാണ് ഇത് ചെയ്യുന്നത്.
തേനും നാരങ്ങാനീരും
നാരങ്ങയിലും തേനിലും അടങ്ങിയിട്ടുള്ള നിരോക്‌സീകാരികള്‍ (Antioxidants) ചര്‍മ്മത്തിലെ കറുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.
ഒരു ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു സ്പൂണ്‍ തേന്‍, രണ്ട് സ്പൂണ്‍ നാരങ്ങാനീര്, ഒരുനുള്ള് മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കഴുകി കളയണം. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മികച്ച ഫലം കിട്ടും.
പാലും ചന്ദനവും
പാല്‍ ചര്‍മ്മത്തിന് അഴകേകും. ചന്ദനത്തിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളെ ചര്‍മ്മരോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും. 2 ടേബിള്‍ സ്പൂണ്‍ ചന്ദനത്തില്‍ (പൊടി) 4 ടേബിള്‍ സ്പൂണ്‍ പാല്‍ ചേര്‍ത്ത് കുഴച്ച് കഴുത്തില്‍ പുരട്ടുക. 15-20 മിനിറ്റ് നേരം മസ്സാജ് ചെയ്ത് പിടിപ്പിക്കുക. അതിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ചെയ്യുക.