കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിൽ സർക്കാർ ജീവനക്കാർ സജീവ പങ്കാളികളാവണമെന്ന് എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ.സി.എബ്രഹാം ആവശ്യപ്പെട്ടു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഡിഎം. ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷോജൻ.എ.പി അധ്യക്ഷനായിരുന്നു. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത ജീവനക്കാർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ദിനാചരണത്തിന് അഡീഷണൽ ജില്ലാ ഓഫീസർ ജമാൽ.കെ.എം, കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.എസ്.വിശ്വനാഥ്, റിസർച്ച് അസിസ്റ്റന്റുമാരായ മനില.കെ.കെ, സൂര്യ നാരായൺ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ശ്രീകാന്ത്.എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി