Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സുരേഷ് ഗോപിക്ക് ആശീര്‍വാദത്തിന്റെ “കുളിര്‍ ചന്ദനവുമായി” ഗായകന്‍ ജി. വേണുഗോപാല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 5, 2024, 05:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സുരേഷ്‌ഗോപിയുടെ മിന്നുന്ന വിജയത്തില്‍ മനസ്സുകൊണ്ട് ആഹ്‌ളാദിക്കുന്നവരാണ് എതിരാളികള്‍ പോലും. എങ്കിലും പുറമേ കാട്ടിത്തുടങ്ങിയത് തൃശൂരുകാര്‍ അംഗീകരിച്ചപ്പോഴാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി ബി.ജെ.പിയെ അംഗീകരിക്കാത്ത ജനതയാണ് കേരളത്തിലുള്ളതെന്ന് വിശ്വസിക്കുന്നതു കൊൊണ്ടാണിത്. അതുകൊണ്ടു തന്നെ കൊല്ലത്ത് മുകേഷിനു വേണ്ടി സിനിമാക്കാര്‍ പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയപ്പോഴും തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സനിമാ മേഖലയിലുള്ളവര്‍ വിമുഖത കാട്ടി.

എന്നാല്‍, സുരേഷ്‌ഗോപിതന്നെ അവരോടെല്ലാം പറഞ്ഞു വരേണ്ടെന്ന്. ഇത് മനസ്സിന്റെ ഉള്ളില്‍ നിന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സുരേഷ്‌ഗോപിയെ അറിയുന്ന അടുപ്പക്കാരില്‍ ഒരാളായ ഗായകന്‍ ജി. വേണുഗോപാലിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വേണുഗോപാലിനെ അറിയുന്ന, വേണുഗോപാല്‍ അറിയുന്ന സുരേഷിനെ കുറിച്ചുള്ള കുറിപ്പ്. അത് ബി.ജെ.പിക്കാരനായിട്ടോ, മന്ത്രിയായിട്ടോ, എം.പി ആയിട്ടോ ഒന്നുമല്ലെന്നും വേണുഗോപാല്‍ പറയുന്നു.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരന്‍ ചെറുപ്പക്കാരനെ ഞാനോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. സുരേഷിന്റെ എല്ലാ മുഖങ്ങളും എനിക്ക് അറിയാം പക്ഷെ കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാന്‍ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവര്‍ അത് പ്രതീക്ഷിച്ചുമില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകന്‍ സുരേഷിനെ തേടിയെത്തുമ്പോള്‍ സന്ദര്‍ഭവശാല്‍ ഞാന്‍ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാന്‍, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താല്‍പര്യം.

കേരള ബി.ജെ.പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോള്‍ ഞാന്‍ വിളിച്ചു. ‘ ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല” എന്ന് പറഞ്ഞു. പില്‍ക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയില്‍ വച്ചു നീട്ടി അതേ സന്ദേശവാഹകന്‍ എത്തുമ്പോള്‍ സുരേഷ് കൃത്യമായി പറഞ്ഞു. ”ഞാനാദ്യം ഒരു ഇലക്ഷന്‍ ജയിക്കട്ടെ, എന്നിട്ട് മതി”. രാഷ്ട്രീയത്തില്‍ ഇത്രയും ഒഴിഞ്ഞു മാറലുകള്‍ സാധ്യമാണോ? മേലാളന്മാര്‍ അത് സമ്മതിക്കുമോ?”ഞാന്‍ ചോദിച്ചു.”എന്നെ ജനത്തിനും പാര്‍ട്ടിക്കും വേണമെങ്കില്‍ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കില്‍ വേണ്ട ”ബി.ജെ.പി. പോലത്തെ ഒരു കാഡര്‍ ബേസ്ഡ് പാര്‍ട്ടിയില്‍ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുള്‍പ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുന്‍പ് സുരേഷ് പാര്‍ട്ടിക്ക് മുന്‍പില്‍ വച്ച ഒരാവശ്യം, രണ്ട് വര്‍ഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ്.

ReadAlso:

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

പീഡിതരായ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതാക്കളെ മുതിർന്ന നേതാക്കൾ അപമാനിക്കരുതെന്ന് ചെറിയാൻ ഫിലിപ്പ്

യൂത്ത് കോൺ​ഗ്രസിന് ഒരു നേതാവിന്റെയും ​ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട! മുതിർന്ന നേതാവ് പി.ജെ. കുര്യനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ | Youth congress

തൊട്ടാൽ പൊള്ളി വെളിച്ചെണ്ണ; വില കുതിക്കുന്നു

‘എന്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം.” കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാര്‍ട്ടിയും തിരിച്ചറിഞ്ഞു. അത്യപൂര്‍വ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരില്‍ നിന്നെല്ലാം സുരേഷിനെ മാറ്റി നിര്‍ത്തുന്നു.
ഇലക്ഷന്‍ കാമ്പയിന്‍ കഴിഞ്ഞ് തളര്‍ന്ന് തരിപ്പണമായി വീട്ടില്‍ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാന്‍ മടിച്ചു മടിച്ചു വിളിച്ചു. ”എനിക്കെത്തിച്ചേരാന്‍ സാധിച്ചില്ല. വിജയം ആശംസിക്കുന്നു”. സുരേഷ് പറഞ്ഞു. ”എന്നോടടുപ്പമുള്ളവരോടെല്ലാം ഞാന്‍ പറഞ്ഞതാണ്. ആരുമെന്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യല്‍ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങള്‍ക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തില്‍ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അത് മാറി വരും”

എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ, എതിരാളികള്‍ക്കും. കേരളത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമാറാകട്ടെ സുരേഷേ. ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാന്‍ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്താറുണ്ട്. ഒരല്‍പ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ക്കും ബാക്കി വയ്ക്കുക- വേണുഗോപാല്‍ കുറിച്ചു.

Tags: Suresh GopiTHRISSUR CONSTITUANCYG VENUGOPALELECTION WINCENTRAL MINISTER

Latest News

പഞ്ചായത്തംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്

പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടിൽ പട്ടിയും ഇല്ല! കെ.സി ജോസഫിന് ചുട്ട മറുപടിയുമായി കെപിസിസി മുൻ നിർവാഹക സമിതിയം​ഗം | KPCC

കോഴിക്കോട് മെത്താംഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

തന്റെ വിമർശനം സദുദ്ദേശപരം; യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തിലുറച്ച് പി ജെ കുര്യന്‍

വിമർശനം സദുദ്ദേശ്യപരം; പി ജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.