മനോഹരവും ആരോഗ്യകരവുമായ നഖങ്ങൾ പരിപാലിക്കുന്നതിന് എല്ലായ്പ്പോഴും വിലകൂടിയ സലൂൺ ചികിത്സകളോ രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളോ ആവശ്യമില്ല. ശക്തവും മനോഹരവുമായ നഖങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രകൃതി പലതരം പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നഖ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന പരിഹാരങ്ങൾ ഇതാ
ടീ ട്രീ ഓയിൽ
ആന്റിഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ട ഈ ആവശ്യ എണ്ണ നിങ്ങളുടെ നഖങ്ങളുടെ ആരോഗ്യ പരിപോഷണത്തിന് ഏറ്റവും നല്ലതാണ്. ഒരു കാരിയർ ഓയിലിനോടൊപ്പം ഇത് കൂട്ടിക്കലർത്തി നഖങ്ങളിൽ പുരട്ടിയാൽ നഖങ്ങൾ കൂടുതൽ നേരം വൃത്തിയുള്ളതും ആരോഗ്യമുള്ളതുമായി നിലനിർത്താൻ സാധിക്കും. മികച്ച ഫലങ്ങൾക്കായി ഈ പ്രതിവിധി ആഴ്ചയിൽ ഒരിക്കൽ വീതം നഖങ്ങളിൽ പുരട്ടുക.
നാരങ്ങ നീര് ബേക്കിംഗ് സോഡ
നെയിൽ പോളിഷുകൾ അമിതമായി പ്രയോഗിക്കുന്നത് കാരണം നിങ്ങളുടെ നഖങ്ങളുടെ നിറത്തിന് മാറ്റം വന്നെങ്കിൽ ഇത് തിരികെ നേടാനായി ഇനി ഒരു സലൂൺ അപ്പോയിന്റ്മെന്റ് ആവശ്യമില്ല. ഇതിന് ഒഴിവാക്കി കാണാനഴകുള്ള നഖങ്ങൾ നേടിയെടുക്കുന്നതിന് വീട്ടിൽ തന്നെ പ്രതിവിധി തേടാം. ഒരു നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്തു നേർത്ത പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം ഉപയോഗിച്ച് നഖങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. മികച്ച ഫലങ്ങൾക്കായി 10 മിനിറ്റ് ഇത് സൂക്ഷിച്ചശേഷം കഴുകിക്കളയാം.
വെളിച്ചെണ്ണ
ചർമ്മ പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ഏറ്റവും പേരുകേട്ട ചേരുവയാണ് വെളിച്ചെണ്ണ. നഖങ്ങളുടെ കാര്യത്തിലും ഇത് മികച്ച ഗുണങ്ങളെ നൽകും. ആരോഗ്യമുള്ള നഖങ്ങൾ സ്വന്തമാക്കാനായി ഇടയ്ക്കിടെ നിങ്ങളുടെ നഖം വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. ഇതിലെ പോഷകങ്ങൾ നഖത്തിൻ്റെ സ്വാഭാവിക ഭംഗിക്കും തിളക്കത്തിനും ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് നിങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ തിരിച്ചറിയും.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ നഖങ്ങളിൽ കടന്നു കൂടാൻ സാധ്യതയുള്ള ഫംഗസിനെ അകറ്റിനിർത്തും. നിങ്ങളുടെ കാൽവിരലുകളിലും നഖങ്ങളിലും ഒക്കെ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ കുറച്ച് വെളുത്തുള്ളി അരച്ചെടുത്ത് പേസ്റ്റ് രൂപപ്പെടുത്തി ഈ ഭാഗത്ത് പുരട്ടുക. കുറച്ചു ദിവസത്തെ പതിവായുള്ള ഉപയോഗം അണുബാധയുടെ പ്രശ്നങ്ങളെ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യും.
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറും ഇക്കാര്യത്തിൽ ഏറ്റവുമധികം ഗുണം ചെയ്യുന്ന ചേരുവകളിൽ ഒന്നാണ്. തുല്യ അളവിൽ ആപ്പിൾ സിഡെർ വിനെഗറും വെള്ളവും കൂട്ടിക്കലർത്തി ഒരു മിശ്രിതം തയ്യാറാക്കുക.
നിങ്ങളുടെ നഖങ്ങൾ കുറച്ചുനേരം ഇതിൽ മുക്കിവയ്ക്കാം. അതല്ലെങ്കിൽ ഒരു കോട്ടൺ കൈലേസ് ഉപയോഗിച്ച് നഖങ്ങൾ പൊട്ടാൻ സാധ്യതയുള്ള ഭാഗങ്ങളിലും മഞ്ഞനിറമുള്ള ഭാഗങ്ങളിലുമൊക്കെ ഇത് പുരട്ടുക. ഇത് തൽക്ഷണം നിങ്ങളുടെ നഖങ്ങളെ ശുദ്ധവും തിളക്കമാർന്നതുമാക്കി മാറ്റിയെടുക്കും.