ഐറ്റം ഡാൻസ് ഇല്ലാതെ ബോളിവുഡ് പടം അല്ലേ? ഇപ്പോൾ ബോളിവുഡ് മാത്രം അല്ല എല്ലാടത്തും ഉണ്ട് ഐറ്റം ഡാൻസും പാട്ടും. വസ്ത്രം എത്രത്തോളം കുറയുന്നുവോ അത്രത്തോളം പണം ലഭിക്കും എന്ന് വരെ പറയുന്നവർ ഉണ്ട്.ഇത് സിനിമയുടെ വിജയങ്ങള്‍ക്കു വലിയ സഹായമാകാറുണ്ട്. ബോളിവുഡിന്റെ തുടക്കകാലത്ത് ഹെലന് ഇത്തരത്തില്‍ ഐറ്റം ഡാന്‍സുകള്‍ കളിക്കാറുള്ള താരമായിരുന്നു.950കളിലടക്കം സിനിമകളുടെ വലിയ വിജയത്തിന് ഹെലന്റെ നൃത്തച്ചുവടുകള്‍ നിര്‍ബന്ധമായിരുന്നു. ഇന്ന് പല മുന്‍നിര നടിമാരും ഇത്തരം ഗ്ലാമര്‍ ഡാന്‍സുകള്‍ക്ക് കോടികളാണ് പ്രതിഫലം വാങ്ങാറുള്ളത്. തെലുങ്കില്‍ നടി സാമന്ത പുഷ്പയിലെ ഗാനങ്ങള്‍ക്കായി നൃത്തം വെച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. നടി ആ നാല് മിനിറ്റ് ഗാനത്തിനായി അഞ്ച് കോടി രൂപയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ബോളിവുഡില്‍ ആരാണ് ഐറ്റം ഡാന്‍സിന് വമ്പന്‍ പ്രതിഫലം വാങ്ങുന്നത് എന്നറിയാമോ ഒരുപാട് പേരുകൾക്കിടയിലും ഒരു പേര് ചിലപ്പോൾ മറന്ന് പോയിക്കാണും അല്ലേ? സാക്ഷാൽ സണ്ണി ലിയോണാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അതിശയിക്കണ്ട സത്യം തന്നെയാണ്. നിരവധി ഐറ്റം നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് സണ്ണി. ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തിലെ ലൈല എന്ന ഗാനരംഗത്തിനായി മൂന്ന് കോടി രൂപയാണ് സണ്ണി ലിയോൺ പ്രതിഫലമായി വാങ്ങിയത്. ഇത് ബോളിവുഡിലെ റിക്കാര്‍ഡായിരുന്നു. വെറും നാല് മിനിറ്റുള്ള ഗാനരംഗത്തിനാണ് ഇത്രയും വലിയൊരു തുക സണ്ണി ഈടാക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന തുകയാണിത്. രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോള്‍ എന്ന ഗാനത്തിന് ഇതില്‍ കൂടുതല്‍ പ്രതിഫലം നടി വാങ്ങിയിട്ടുണ്ട്. രാഗിണി എംഎംഎസ് രണ്ടില്‍ സണ്ണി ലിയോൺ നായിക കൂടിയായത് കൊണ്ട് ഐറ്റം നമ്പറിനുള്ള തുക മാത്രമായി കാണാനാവില്ല. മറ്റൊരു ഐറ്റം ഡാന്‍സ് നായികയായ നോറ ഫത്തേഹിക്ക് രണ്ട് കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ദില്‍ബര്‍ പോലുള്ള മെഗാ ഹിറ്റ് ഗാനങ്ങളും നടിയുടെ പേരിലുണ്ട്.
കത്രീന കൈഫ്, കരീന കപൂര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, തുടങ്ങിയവര്‍ ഒന്നരകോടിക്കും രണ്ട് കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ഐറ്റം ഡാന്‍സ് നായിക സണ്ണിയല്ല. അത് സാമന്ത തന്നെയാണ്. തബുവിനെപ്പോലുള്ള നടിമാർ ഒരു ചിത്രത്തിനായി ആകെ വാങ്ങുന്ന തുകയാണ് സണ്ണി ലിയോൺ ഒരു ഗാനരംഗത്തിന് മാത്രമായി വാങ്ങുന്നത്.