Television

Bigg Boss Malayalam Season 6 : ആര് കപ്പടിക്കുമെന്ന് പറയാനാകില്ല, പുറത്തിറങ്ങിയതിന് പിന്നാലെ സായി

പുറത്തിറങ്ങിയ സായിയോട് ആര് കപ്പടിക്കുമെന്ന് ചോദിച്ചപ്പോൾ അതിനകത്തുള്ള ആർക്കും അതിന് ആകുമെന്നായിരുന്നു മറുപടി

ബിഗ് ബോസ് മലയളം സീസൺ 6 ൽ നിന്നും കഴിഞ്ഞ ദിവസമാണ് സായ് കൃഷ്ണ പണപ്പെട്ടിയുമായി ഇറങ്ങിയത്. മണിടാസ്കിൽ അപ്രതീക്ഷിതമായിട്ടായിരുന്നു സായിയുടെ നീക്കം. സായിയുടെ അടുത്ത സുഹൃത്ത് കൂടിയായ നന്ദനയ്ക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് സായ് പണപ്പെട്ടിയുമായി ബിഗ് ബോസ് വീട് വിട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.

പുറത്തിറങ്ങിയ സായിയോട് ആര് കപ്പടിക്കുമെന്ന് ചോദിച്ചപ്പോൾ അതിനകത്തുള്ള ആർക്കും അതിന് ആകുമെന്നായിരുന്നു മറുപടി. പ്രവചിക്കാൻ കഴിയില്ല. എല്ലാവരും നല്ല കളിക്കാരാണ്. പുറത്ത് നടക്കുന്ന ചർച്ചകൾ ഒന്നും അകത്ത് ബാധിക്കുന്നില്ല. അവിടെ എല്ലാം അപ്പോൾ നടക്കുന്ന കാര്യങ്ങൾ മാത്രമാണ്. ഒന്നും പ്രീപ്ലാൻ ചെയ്തു വച്ച് ചെയ്യാനാകില്ല.

ബിഗ് ബോസിൽ നിന്ന് പലതും പഠിച്ചു എന്ന് സായി പറഞ്ഞു. ഞാനായി ഇനി ആരെയും വലിച്ചു കീറുന്ന രീതിയിൽ വീഡിയോ ചെയ്യില്ല. അനാവശ്യമായി ആരെയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശെരിയയായ രീതി അല്ലെന്നും സായി പറഞ്ഞു.