പലരുടെയും സ്വഭാവം അളക്കുന്നത് അവർ ധരിക്കുന്ന വസ്ത്രം, സംസാരം, ഇരിപ്പ് ഇങ്ങനെ പലതും നോക്കിയാണ്. ഇതൊരു പുരാതന ആചാരമാണ്. ചിലർ അന്ധമായി ഇതിനെ വിശ്വസിക്കുന്നു. പക്ഷേ, ഒട്ടുമിക്ക ആളുകളെയും കുറിച്ച് പറയുന്നത് നോക്കുമ്പോൾ ഇതിന് ഒരുപാട് സാമ്യമുണ്ട്, എന്നാൽ ചിലർ ഇതൊന്നും വിശ്വസിക്കുന്നില്ല.എല്ലാ മതങ്ങളിലും ഇത്തരം ചിന്താഗതികൾ ഉണ്ട് എന്നതാണ് മറ്റൊരു സത്യം.
ചിലർ അതിനെ പാടെ തള്ളിക്കളയുന്നു. ചിലരുടെ ശരീരത്തിലെ അടയാളങ്ങൾ അവൻ ജീവിതകാലം മുഴുവൻ സമ്പന്നനാകുമെന്ന് പറയുന്നു. എന്നാൽ ജീവിതത്തിൽ ചിലപ്പോൾ ദാരിദ്ര്യം അനുഭവിച്ചേക്കാം.ഇരിക്കുന്ന വശം നോക്കി സ്ത്രീയുടെ സ്വഭാവം എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ രീതിയിൽ ശരീരഭാഷ ഉപയോഗിച്ച് ഒരാളുടെ സ്വഭാവം മനസ്സിലാക്കാം.
കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്ന രീതിയില്‍ ആണ് നിങ്ങളെങ്കില്‍ അത്തരക്കാരെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് നോക്കാം. കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാത്ത തരമായിരിക്കും നിങ്ങള്‍. എന്നാല്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിനുള്ള താല്‍പ്പര്യം നിങ്ങളില്‍ ഉണ്ടായിരിക്കും. കൂടാതെ മറ്റുള്ളവരുമായി നല്ലൊരു മാനസിക ബന്ധം ഉറപ്പിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. മാത്രമല്ല ഏത് സാഹചര്യത്തിലും കൂടെ നില്‍ക്കുന്നവരെ കൈവിടാത്തവരും ആയിരിക്കും.
ഇന്റര്‍വ്യൂവിനും മറ്റും പോവുമ്പോള്‍ നമ്മള്‍ ഇത്തരത്തിലുള്ള ഒരു ഇരുത്തം കാണാറുണ്ട്. ആത്മവിശ്വാസത്തിന്റെ നിറകുടമായിരിക്കും ഇവര്‍ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരില്ല. ഏത് കാര്യത്തിലും ഉറച്ച് നില്‍ക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല എന്തിനും വിശ്വസിക്കാന്‍ കൊള്ളാവുന്നവരായിരിക്കും ഇവര്‍. അതിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതായി വരില്ല. എങ്കിലും പല കാര്യങ്ങളിലും നാണം കുണുങ്ങികള്‍ ആയിരിക്കും ഇവര്‍. പക്ഷേ വെല്ലുവിളികളെ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലായിരിക്കും
ചരിഞ്ഞിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഏത് കാര്യത്തിനും അല്‍പം പിന്തുണ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഏത് സാഹചര്യത്തേയും നല്ലതു പോലെ നിരീക്ഷിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. മാത്രമല്ല ഇവയെ എല്ലാം നല്ലതു പോലെ വിലയിരുത്തി മാത്രമേ കാര്യങ്ങള്‍ക്ക് തീരുമാനം ആക്കുകയുള്ളൂ. കണ്ണ് കൊണ്ട് കണ്ട് മനസ്സിലാക്കി മാത്രമേ പല കാര്യങ്ങളും വിശ്വസിക്കുകയുള്ളൂ. മറ്റുള്ളവരുടെ സങ്കടങ്ങളും സന്തോഷങ്ങളും വികാരങ്ങളും എല്ലാം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍.