Thiruvananthapuram

പരിസ്ഥിതി ദിനാചരണം; തിരുവനന്തപുരം എയർപോർട്ടിന്‍റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ നല്‍കി

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. എയർപോർട്ടിലെ മിയാവാക്കി വനത്തിൽ 100 തൈകൾ കൂടി നട്ടു.

സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വലിയതുറ ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, ഭക്ഷണം തയ്യാറാക്കാനുള്ള കുക്കർ അടക്കമുള്ള പാത്രങ്ങൾ എന്നിവയും കൈമാറി.

പ്രധാനാധ്യാപകൻ ബിജു കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഇവ ഏറ്റുവാങ്ങി.

Latest News