Qatar

ലോകത്തെ ഏറ്റവും വലിയ ഭൂഗർഭ പാർക്കിങ് : ദോഹയിലെ മുഷെരിബ് ഡൌൺടൗണിന് ഗിന്നസ് റെക്കോർഡ്

ഖത്തറിലെ മു​ഷെ​രി​ബ് ഡൗ​ൺ​ടൗ​ണി​ന് ഗി​ന്ന​സ് റെ​ക്കോ​ഡ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ്ട​ർ ഗ്രൗ​ണ്ട് കാ​ർ​പാ​ർ​ക്കി​ങ് സൗ​ക​ര്യം എ​ന്ന റെ​ക്കോർ​ഡാണ് മു​ഷെ​രി​ബ് സ്വ​ന്ത​മാ​ക്കി​യ​ത്. 10,017 കാ​റു​ക​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗകര്യം ഇവിടെയുണ്ട്. ​

ഖ​ത്ത​റി​ന്റെ ആ​സൂ​ത്രി​ത അ​ത്യാ​ധു​നി​ക ന​ഗ​രം എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ഷെ​രി​ബ് ഡൗ​ൺ​ടൗ​ൺ നി​ർ​മാ​ണം കൊ​ണ്ട് ലോ​കോ​ത്ത​ര​മാ​ണ്. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ഴ്ഭാ​ഗ​ത്താ​യി വി​ശാ​ല പാ​ർ​ക്കി​ങ്, വ​ലി​യ ജ​ന​സാ​ന്ദ്ര​ത​യി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ത്ത നി​ര​ത്തു​ക​ൾ, കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത സൗ​ക​ര്യ​ങ്ങ​ൾ, മെ​ട്രോ​യും ട്രാ​മും ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഡൗ​ൺ ടൗ​ണി​ലുണ്ട്.

ആ​റു നി​ല​ക​ളി​ലാ​യാ​ണ് 10,000ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കു ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്. വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ല​ഭ്യ​മാ​യ പാ​ർ​ക്കി​ങ് ഒ​ഴി​വി​ലേ​ക്ക് വ​ഴി​കാ​ണി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും, പാ​ർ​ക്ക് ചെ​യ്തു പോ​യ ശേ​ഷം തി​രി​കെ​യെ​ത്തു​മ്പോ​ൾ അ​നാ​യാ​സം വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. ഏ​റ്റ​വും വ​ലി​യ അ​ണ്ട​ർ​ഗ്രൗ​ണ്ട് പാ​ർ​ക്കി​ങ് എ​ന്ന നി​ല​യി​ൽ മു​ഷെ​രി​ബ് ഡൗ​ൺ​ടൗ​ണി​നെ പു​ര​സ്കാ​രം അ​ർ​ഹ​രാ​വു​ന്ന​ത് മി​ക​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്ന് ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ റ​ഫാ​ത് തൗ​ഫി​ഖ് പ​റ​ഞ്ഞു.