കാലം പോയ പോക്കേ ..മനുഷ്യനെ വരെ വാടകയ്ക്ക് എടുക്കാം..ഇതാണിപ്പോൾ ട്രെൻഡ്.ഒറ്റയ്ക്ക് ചായ കുടിക്കാൻ പോയി മടുത്തോ എന്നാൽ 1500 രൂപ ഉണ്ടെങ്കിൽ ഒരു സുന്ദരി കുട്ടിക്ക് ഒപ്പം കോഫീ കുടിക്കാൻ പോകാം. എന്നെ ഒരു ദിവസം വാടകയ്ക്ക് എടുക്കൂ എന്ന പോസ്ററും ആയാണ് ഇപ്പോൾ ഒരു കുട്ടി മുന്നോട്ട് വന്നിരിക്കുന്നത്.ഒരു പങ്കാളിയെ വാടകയ്ക്ക് എടുക്കുക എന്നത് ജപ്പാനിൽ സാധാരണമായ കാര്യമാണ്. അവിടെ വ്യക്തികൾക്ക് ഒരു നിശ്ചിത കാലത്തേക്ക് കാമുകനേയും കാമുകിയേയും വാടകയ്ക്കെടുക്കാം. ഇങ്ങനെ വാടകയ്ക്കെടുക്കുന്നവർ ഒരുമിച്ച് ഡേറ്റിന് പോകുകയു ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും യഥാർഥ കാമുകി കാമുകൻമാരെപ്പോലെ പെരുമാറുകയും ചെയ്യും.