തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടതിനു പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ.
അടുത്ത മാസം ഒന്നിന് ബിനോയ് വിശ്വം, എളമരം കരീം, ജോസ്.കെ.മാണി എന്നിവർ രാജ്യസഭാ സീറ്റ് ഒഴിയുന്നതോടെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് സിപിഐയും കേരള കോൺഗ്രസ് എമ്മും ആർജെഡിയും എൻസിപിയും അവകാശവാദവുമായി രംഗത്തുണ്ട്.
ഇപ്പോൾ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സിപിഐ ആവശ്യം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസിന് മറ്റു പദവികൾ നൽകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും രാജ്യസഭാ സീറ്റ് സിപിഐയ്ക്കു തന്നെ നൽകണമെന്നുമാണ് സിപിഎം നേതൃത്വത്തോട് സിപിഐയുടെ ആവശ്യം.