ഹെൽത്തിയും ടേസ്റ്റിയും ഈസിയുമാണ്.
റെസിപ്പി നോക്കാം
ചേരുവകൾ
മീൻ- അഞ്ചകഷ്ണം
മുളകുപൊടി- ഒരുടേബിൾസ്പൂൺ
ചില്ലി ഫ്ളാക്സ്- ഒരുസ്പൂൺ (നിർബന്ധമില്ല )
മഞ്ഞൾപൊടി- അരസ്പൂൺ
നാരങ്ങാനീര്- രണ്ട്സ്പൂൺ
വെളിച്ചെണ്ണ- ഒരുസ്പൂൺ
വെളുത്തുള്ളിചതച്ചത്- മൂന്നോനാലോ അല്ലി
കറിവേപ്പിലഅരിഞ്ഞത്- ഒരു തണ്ട്
ഉപ്പ്
തയ്യാറാക്കുന്ന വിധം
മീൻ കഴുകി വൃത്തിയാക്കി വെള്ളമില്ലാതെ ഒരു പാത്രത്തിൽ വെക്കണം. അതിലേക്ക് ചേരുവകൾ എല്ലാം ഒന്നൊന്നായി ചേർക്കണം. താൽപര്യമില്ലാത്തവർക്ക് വെളിച്ചെണ്ണ ഒഴിവാക്കാം. ഒട്ടും വെള്ളം ചേർക്കാതെ മസാല മുഴുവനും മീനിൽ പിടിക്കുന്ന മാതിരി കൈകൊണ്ട് സാവധാനം മിക്സ്ചെയ്യണം. ഇനി ചൂടായ തവയിൽ അൽപം മാത്രം വെളിച്ചെണ്ണയൊഴിച്ച്(താല്പര്യമുണ്ടെങ്കിൽ കൂടുതലാവാം )മീൻപൊരിച്ചെടുക്കാം.