മക്ക ∙ ഹജ് പെർമിറ്റില്ലാത്ത 28 പേരെ മക്കയിൽ എത്തിക്കാൻ ശ്രമിച്ച 3 വിദേശികൾ ഉൾപ്പെടെ 8 പേരെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മക്ക അതിർത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. സന്ദർശക വീസ: യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ
ഹജ് പെർമിറ്റില്ലാത്തവർക്ക് നിയമം ലംഘിച്ച് മക്കയിലേക്ക് കടക്കാൻ ഗതാഗത സൗകര്യം ഒരുക്കിയവരാണ് പിടിയിലായത്. 15 ദിവസം തടവും 10,000 റിയാൽ വീതം പിഴയുമാണ് ശിക്ഷ. വിദേശികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും.
ഗതാഗതത്തിന് ഉപയോഗിച്ച 3 വാഹനങ്ങൾ കണ്ടുകെട്ടി. ഹജ് അനുമതിയില്ലാത്തവർ ഈ മാസം ഒന്നു മുതൽ 20 വരെ മക്കയിലേക്കു കടക്കുന്നത് സൗദി നിരോധിച്ചിരുന്നു. നിയമലംഘകർക്കായി പരിശോധനയും ഊർജിതമാക്കി.