ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കാൻ അവരോട് അടുത്തിടപഴകണം എന്നില്ല. അവരുടെ ചില രീതികൾ മാത്രം മതി അവരെ കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഒരാൾ ഇരിക്കുന്നത് നോക്കി , സംസാരശൈലി നോക്കി ഒക്കെ അവരുടെ സ്വഭാവം പറയാൻ പറ്റും. അത് പോലെ ഒന്നാണ് അവർ ഭക്ഷണം കഴിക്കുന്ന രീതി നോക്കിയും സ്വഭാവം മനസ്സിലാക്കാൻ പറ്റും. ഭക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൻ്റെയും പെരുമാറ്റ പ്രവണതകളുടെയും വശങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.
പഠനങ്ങള്‍ കാണിക്കുന്നത് വയറൊഴിഞ്ഞിരിക്കുമ്പോഴാണ് ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. വയറൊഴിഞ്ഞിരിക്കുമ്പോള്‍ അത് ഗ്രേലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നു . “എനിക്കു വിശക്കുന്നു” എന്ന സന്ദേശം ബുദ്ധിയിലെത്തിക്കുന്നത് ഈ ഹോര്‍മോണാണ്. ഇതേ ഹോര്‍മോണ്‍ വേറെയും ചില ദൌത്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് മസ്തിഷ്കത്തിലുള്ള ഒരു ഭാഗത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു എന്നുള്ളതാണ്. ഈ ഭാഗമാണ് പഠനത്തിന്റേയും ഓര്‍മ്മയുടേയും കേന്ദ്രം. കൂടാതെ ഇത് നമുക്ക് ശ്രദ്ധയും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യുന്നു.
ഈ പറഞ്ഞതിനര്‍ത്ഥം വയറെപ്പോഴും ഒഴിഞ്ഞു കിടക്കണമെന്നല്ല, മറിച്ച് ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുന്നതില്‍ എപ്പോഴും ശ്രദ്ധ വേണം എന്നതാണ്.അത് മാത്രമല്ല ഭക്ഷണം കഴിക്കുന്ന വേഗതയിലും ഉണ്ട് ചില കാര്യങ്ങൾ.
വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി മികച്ച മൾട്ടി ടാസ്‌ക്കർമാരാണ്. എല്ലാം നേടാനുള്ള അവരുടെ ഓട്ടത്തിൽ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെട്ടേക്കാം. ജീവിതം ആസ്വദിക്കാൻ അവർ മറന്ന് പോകുന്നു.
മാത്രമല്ല, ഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ ക്ഷമ കുറവാണെന്നും പലവിധത്തിലുള്ള കഴിവുകൾ ഉള്ളവരായിരിക്കുമെന്നും ഫുഡ് സയൻസ് പ്രൊഫസറും പെൻ സ്റ്റേറ്റ് കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ സെൻസറി ഇവാലുവേഷൻ സെൻ്ററിൻ്റെ ഡയറക്ടറുമായ ജോൺ ഹെയ്സ് ഇങ്ങനെ ആണ് പറയുന്നത്.ഇനി നിങ്ങൾ സാവധാനം ആണോ ഭക്ഷണം കഴിക്കുന്നത്?സാവധാനത്തിൽ ഭക്ഷണം കഴിക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി അവർ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യാറുള്ളത്. സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ അവരുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളവരാണ്. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് ഗവേഷകർ പറയുന്നത്.
ഇപ്പോഴും ഭക്ഷണം ആസ്വദിച്ച് കഴിക്കുക.അത് ആരോഗ്യത്തിനും മനസ്സിനും ഏറ്റവും നല്ലത്.ഭക്ഷണം നല്ലതുപോലെ ചവച്ചു കഴിക്കണം
അച്ഛനമ്മമാര്‍ കുട്ടിക്കാലത്ത് ഒരായിരം തവണ പറഞ്ഞതുതന്നെ ഇപ്പോള്‍ ഞാന്‍ വീണ്ടും പറയുന്നു, “ആഹാരം നന്നായി ചവച്ചു കഴിയ്ക്കുക.” ചവയ്ക്കലിന് ദഹനപ്രകിയയില്‍ കാര്യമായ പങ്കുണ്ട്. അന്നജം കൂടുതലുള്ള പദാര്‍ത്ഥങ്ങള്‍ ദഹിക്കുന്നത് ഉമിനീരിന്റെ സഹായത്തോടെയാണ്. അതുകൊണ്ട് ആഹാരം വായിലിട്ട് നന്നായി ചവച്ചരയ്ക്കുക തന്നെ വേണം. ഭക്ഷണം കഴിഞ്ഞ ഉടനെ ചെന്നുകിടക്കുന്നത് നന്നല്ല. രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞു വേണം കിടക്കാന്‍. ദഹനം നടക്കുന്നതോടു കൂടി ശരീരത്തിലെ പോഷണസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടുന്നു. ആ സമയത്ത് ഉറങ്ങാന്‍ കിടന്നാല്‍, ഉറക്കം ശരിയാവുകയില്ല. മാത്രമല്ല, അകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടന്നാല്‍ വലിയൊരു ഭാഗം ആഹാരം ദഹിക്കാതെ കിടക്കുമെന്നതും ഓര്‍മവേണം. ചില പദാര്‍ത്ഥങ്ങള്‍ക്ക് ദഹനസമയം കുറച്ചു കൂടുതലാണ്.
യോഗശാസ്‌ത്രത്തില്‍ പറയുന്നത് ഓരോ ഉരുളയും ഇരുപത്തിനാലു തവണ ചവയ്ക്കണമെന്നാണ്. അതിന് തീര്‍ച്ചയായും ശാസ്‌ത്രത്തിന്റെ പിന്തുണയുണ്ട്. ഇപ്രകാരം ചെയ്‌താല്‍ ദഹനത്തിന്റെ പകുതി ഭാഗം വായില്‍വെച്ചു തന്നെ നടക്കുന്നു. അങ്ങിനെയാകുമ്പോള്‍ അകത്തേക്കു ചെല്ലുന്ന ഭക്ഷണം പ്രത്യേകിച്ച് അസ്‌കിതകളൊന്നുമുണ്ടാക്കുന്നില്ല. ഇരുപത്തിനാലു പ്രാവശ്യം വായിലിട്ടു ചവയ്ക്കുന്നതിനിടയില്‍ ആ ഭക്ഷണപദാര്‍ത്ഥത്തെകുറിച്ചുളള സകല വിവരങ്ങളും നമ്മുടെ ദഹനേന്ദ്രിയങ്ങളില്‍ എത്തിയിരിക്കും. ആ ഭക്ഷണം നമ്മുടെ ശരീരത്തിന് ഹിതമൊ അഹിതമൊ എന്ന്‍ ഓരോ കോശവും നിര്‍ണയിക്കും. നാവിന്റെ രുചിയല്ല, ആരോഗ്യത്തിനുതകുമൊ എന്നതാണിവിടെ ശ്രദ്ധിക്കേണ്ടത്. വേണ്ടതെടുക്കാനും വേണ്ടാത്തത് തള്ളാനും അപ്പോള്‍തന്നെ നമ്മുടെ ശരീരം തയ്യാറായിട്ടുണ്ടാകും.