മഴക്കാലം വന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനുള്ള ആളുകളുടെ ഒഴുക്കാണ്, അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നിഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന ജലത്തിന്റെ മാസ്മരികതയിൽ എന്തിനെയും തച്ചുതകർക്കാനുളള കരുത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിമിഷാർദ്ധം കൊണ്ടാകെ നനയ്ക്കുന്ന തൂവാനത്തിൽ അത്രതന്നെ ആർദ്രതയും.കാലവർഷം കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരും. മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്. മഴക്കാലത്ത് അതിരപ്പിള്ളി എന്ന സുന്ദരിയെ കാണാൻ നിരവധിപേരാണ് എത്തുന്നത്. നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയയിടം, കുളിരുന്ന കാഴ്ചയും ഓര്‍മയുമാണ് അതിരപ്പിള്ളി.
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഇവിടെയെത്തുന്ന സഞ്ചാരിയുടെ മനം കുളിർപ്പിക്കുന്ന സാന്നിദ്ധ്യമാണ് അതിരപ്പിള്ളി. തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വിഖ്യാതമായ വാഴച്ചാൽ വെള്ളച്ചാട്ടം. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ‘ഇന്ത്യയുടെ നയാഗ്ര’ എന്നാണ് അറിയപ്പെടുന്നത്.പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി നദിയിലാണ് വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ശക്തമാകും. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം തന്നെയുള്ള പ്രകൃതിയുടെ മറ്റൊരു സമ്മാനമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. മുള മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിൻറെ മുകളിലേക്ക് എത്താം, അല്ലെങ്കിൽ വെള്ളച്ചാട്ടത്തിലേക്കുള്ള ഇടുങ്ങിയ പാതയിലൂടെ താഴേക്ക് വീഴുന്ന വെള്ളം കാരണം വീശുന്ന കാറ്റിൻറെ കാറ്റ് അനുഭവിക്കാം.
പ്രദേശത്തിന് ചുറ്റും വിവിധ റിസോർട്ടുകൾ ഉണ്ട്, അവിടെ നിങ്ങൾക്ക് രാത്രി താമസിക്കാം, ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യാം. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കേന്ദ്രമായതിനാൽ വാൽപ്പാറയാണ് മികച്ച തിരഞ്ഞെടുപ്പാണ്. കുടുംബത്തിനും ദമ്പതികൾക്കും സന്ദർശിക്കാൻ പറ്റിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് അതിരപ്പള്ളി വെള്ളച്ചാട്ടം.