മഴക്കാലം ഒക്കെ അല്ലേ ഇനി ഇഴ ജന്തുക്കളുടെ വരവും കൂടും.തണുപ്പ് കൂടി വരുംതോറും ഇവ ഒന്ന് ചൂട് പിടിച്ച് കിടക്കാൻ പല സ്ഥലങ്ങളും നോക്കി നടക്കുവായിരിക്കും. പണ്ട് കാലങ്ങളിൽ ചേരയെ വരെ പേടിക്കണം എന്ന് പറയുമായിരുന്നു.ചേര കടിക്കില്ല പക്ഷെ അത് കാലിൽ ചുറ്റി വാല് ചെവിയിൽ ഇടും എന്നൊക്കെ പറയാറുണ്ട്. എന്നാൽ പാമ്പുകളെ അങ്ങോട്ട് ഉപദ്രവിച്ചത് മാത്രമേ അവ നമ്മളെ ഉപദ്രവിക്കുകയുള്ളു. അല്ലാതെ പട്ടിയെയും പൂച്ചയേയും പോലെ അവ വന്ന് ആക്രമിക്കില്ല. പൂച്ചകൾ അത് പോലെ അല്ല മീൻ കൊടുത്തില്ലെങ്കിൽ അവ മാന്തും, പട്ടി വണ്ടിയ്ക്ക് കുറുകെ ചാടും ,ഇത്തരം ഉപദ്രവങ്ങൾ ഒന്നും പാമ്പിനെ കൊണ്ടില്ല.പാമ്പിന്റെ ഭീഷണി അത്ര പെട്ടെന്ന് ഒഴിവാക്കാനും സാധിയ്ക്കില്ല. കാരണം വെള്ളത്തില്‍ നിന്നും വെള്ളം കയറിയ മാളങ്ങളില്‍ നിന്നും സുരക്ഷ തേടിയെത്തുന്ന ഇവ ഇനിയും നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. പരിസരങ്ങളില്‍ മാത്രമല്ല, വീടിന്റെ അകത്തും വസ്തുവകകള്‍ക്കിടയിലുമെല്ലാം.
പാമ്പുകളെ തല്ലിക്കൊല്ലുന്നതിനു പകരം പാമ്പുകളെ അകറ്റി നിര്‍ത്താനുള്ള ചില വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിനായി പൊതുവേ ഉപയോഗിച്ചു പോരുന്ന ചില വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,ഗ്രാമ്പൂ തൈലം, കറുവാപ്പട്ട തൈലം എന്നിവ വീട്ടിലും പരിസരത്തും തളിയ്ക്കുന്നത് ഇവയെ അകറ്റി നിര്‍ത്താന്‍ ഏറെ സഹായകമാണ്. ഇവ പൊടിച്ചിടുന്നതും നല്ലതാണ്. ഇവയുടെ തീക്ഷ്ണ ഗന്ധം പാമ്പുകളെ അകറ്റി നിര്‍ത്തും.ഇതുപോലെയാണ് വെളുത്തുള്ളിയും. ഇതിന്റെ ഗന്ധവും പാമ്പുകളെ അകറ്റുന്ന ഒന്നാണ്. വെളുത്തുള്ളി ചതച്ച് വീടിന്റെ ചുറ്റുമോ അകത്തോ ഇടാം. അല്ലെങ്കില്‍ ഇതു ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം.സള്‍ഫറും പാമ്പുകളെ അകറ്റി നിര്‍ത്താനുള്ള ഒരു വഴിയാണ്. സള്‍ഫറിന്റെ തീക്ഷ്ണ ഗന്ധം പാമ്പുകളെ അകറ്റി നിര്‍ത്തുന്നു. ഇത് പൊടിച്ച ശേഷം ചുറ്റിലും ഇടാം. ഇങ്ങനെ ചെയ്യുമ്പോള്‍ മൂക്കു മുടി വേണം, ചെയ്യാന്‍. ഇത് വിഷമായതു കൊണ്ടല്ല, ഇതിന്റെ കുത്തിക്കയരുന്ന ഗന്ധം തന്നെയാണ് കാരണം. ഇത് എവിടെ വേണമെങ്കിലും വിതറാം. ആരോഗ്യത്തിനു ദോഷം വരുത്തുകയുമില്ല.സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നാണ്. സവാള അരിഞ്ഞോ ചതച്ചോ വയ്ക്കാം. അല്ലെങ്കില്‍ സവാളയുടെ നീരെടുത്ത് തളിയ്ക്കാം. ഇതും പാമ്പിനെ ഒഴിവാക്കാന്‍ ഏറെ നല്ലൊരു വഴിയാണ്.നാഫ്തലീന്‍ ഗുളികകള്‍ പോലുള്ളവയും പാമ്പിനെ അകറ്റി നിര്‍ത്താന്‍ ഏറെ നല്ലതാണ്. ഇവ വീടിനു ചുറ്റുപാടും വീടിനുള്ളിലും വിതറുക.മണ്ണെണ്ണ പോലുള്ള ലായനികള്‍ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. ഇവയുടെ ഗന്ധവും പാമ്പിന് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.ഇതുപോലെ വിനെഗര്‍ തളിയ്ക്കുന്നതും പാമ്പുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതും പാമ്പുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.വീട്ടിലും പരിസരത്തും പോടുകളുണ്ടെങ്കില്‍ ഇവ അടച്ചു വയ്ക്കുക. ഇത്തരം ഇടങ്ങളില്‍ പാമ്പു കയറിക്കൂടാന്‍ സാധ്യതയുണ്ട്. ഇതുപോലെ സാധനങ്ങള്‍ കൂടിക്കിടക്കാന്‍ അനുവദിയ്ക്കരുത്. പുല്ലു പോലുള്ളവ ശ്രദ്ധിച്ചു വെട്ടി മാറ്റുക. ഇവയ്ക്കിടയില്‍ പാമ്പുകളുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തം സാധ്യതകള്‍ ഒഴിവാക്കുക.