തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇന്നു പുറത്തിറക്കും. വൈകിട്ടു നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണു റിപ്പോർട്ട് പ്രകാശനം ചെയ്യുക. ചീഫ് സെക്രട്ടറി ഡോ.വി.വേണു ഏറ്റുവാങ്ങും.
സർക്കാർ അധികാരത്തിലെത്തിയശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കമുള്ള വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പ്രകാശനം 7നു നടത്താൻ തിരഞ്ഞെടുപ്പുഫലം വരുന്നതിനു മുൻപു തന്നെ തീരുമാനിച്ചിരുന്നു. കനത്ത തിരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ വാർഷികാഘോഷം സർക്കാർ ഉദ്ദേശിക്കുന്നില്ല.