വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ബീഫ് കബാബ്. സ്വാദൂറും ബീഫ് കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – അര കിലോ ( ക്യൂബുകളായി മുറിച്ചത്)
മാറിനേറ്റ് ചെയ്യാൻ ആവശ്യമായവ
- കട്ട തൈര് – 2 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
- മുളകുപൊടി – ഒരു ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- മല്ലി പൊടി – അര ടേബിൾസ്പൂൺ
- ഗരം മസാല – അര ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ഗ്രിൽ ചെയ്യാൻ ആവശ്യമായവ
- ക്യാപ്സിക്കം ക്യൂബ് ആയി കട്ട് ചെയ്തത്
- സവാള ക്യൂബ് ആയി കട്ട് ചെയ്തത്
- തക്കാളി കുരുകളഞ്ഞു ക്യൂബ് ആയി കട്ട് ചെയ്തത്
തയ്യറാക്കുന്ന വിധം
ബീഫ് അല്പം ഉപ്പും കുരുമുളകുമിട്ട് കുക്കറിൽ വേവിക്കാം. മുക്കാൽ വേവ് മതിയാകും. ഇനി ഇതു മാറിനേറ്റ് ചെയ്യാം. 8-10 മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കാം. ശേഷം BBQ സ്റ്റിക്കിൽ കുത്തി ഗ്രിൽ ചെയ്യാം. അല്ലെങ്കിൽ നോൺ സ്റ്റിക്ക് പാനിൽ വച്ചു ശാലോ ഫ്രൈ ചെയ്യാം. BBQ സ്റ്റിക്കിൽ ഒരു പീസ് ബീഫ് ഒരു പീസ് ക്യാപ്സിക്കും ഒരു പീസ് സവാള പിന്നെ ബീഫ് എന്ന രീതിയിൽ വേണം കുത്തി വേവിക്കാൻ. ബീഫ് കബാബ് തയ്യാറായി.