വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് എഗ്ഗ് ബൺ. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്. അടിപൊളി എഗ്ഗ് ബൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ബൺ തയ്യറാക്കാൻ ആവശ്യമായ ചേരുവകൾ
മുട്ട മസാലയ്ക്ക് ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ആദ്യം യീസ്റ്റ് പൊങ്ങാൻ വയ്ക്കണം. അതിനായി ചൂട് പാലും ചൂട് വെള്ളവും പഞ്ചസാരയും യീസ്റ്റും കലക്കി വയ്ക്കുക. 15 മിനിറ്റിന് ശേഷം മൈദയും ഉപ്പും ബട്ടറും ചേർത്ത് കുഴച്ചു വയ്ക്കാം. കുഴച്ച മാവ് എണ്ണ തടവി 2 മണിക്കൂർ പൊങ്ങാൻ വയ്ക്കാം.
മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചു വയ്ക്കാം. വെളിച്ചെണ്ണയിൽ സവാള വഴറ്റണം. സവാള മൂത്ത് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കണം. നന്നായി വഴറ്റുക. സവാള ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ വഴറ്റണം. ഇനി മസാലകൾ ചേർക്കാം. ഇനി തക്കാളി ചേർത്ത് കൊടുക്കാം. ഇളക്കി യോജിപ്പിക്കണം. മാവ് പൊങ്ങിയത് ഒന്നൂടെ കുഴച്ചെടുക്കാം. ഇനി അത് ഉരുളകൾ ആക്കാം. ശേഷം ഉള്ളിൽ മസാല വച്ച് പകുതിമുട്ടയും അകത്ത് വച്ച് അടച്ചു ഉരുള ആക്കാം. ഇനി ഇത് ബേക്ക് ചെയ്യാം. 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ശേഷം 15 മിനിറ്റ് ബേക്ക് ചെയ്യാം. അടിപൊളി എഗ്ഗ് ബൺ തയ്യാറായി.