വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായി ഇടം നേടിയെടുക്കാൻ സാധിച്ച കലാകാരനാണ് സുധീഷ്. ഒരു ബാലതാരമായി സിനിമയിലേക്ക് എത്തിയ സുധീഷിനെ പ്രേക്ഷകർ എല്ലാവരും വളരെയധികം സ്നേഹിച്ചു എന്ന് പറയുന്നതാണ് സത്യം..അയൽപക്കത്തെ ഒരു പയ്യൻ എന്ന ഇമേജ് ആയിരുന്നു സുധീഷിന് കൂടുതലായും ഉണ്ടായിരുന്നത്. പ്രമുഖരായ സംവിധായകർക്കും നായകർക്കും ഒക്കെ ഒപ്പം പ്രവർത്തിക്കുവാനുള്ള ഒരു അപൂർവമായ ഭാഗ്യവും സുധീഷിനെ തേടി എത്തിയിട്ടുണ്ട്. ഒരുകാലത്ത് കൂടുതൽ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബന് ഒപ്പം അഭിനയിച്ച ഒരു നടൻ എന്ന പേരും സുധീഷിന് സ്വന്തമായിരുന്നു.
അടുത്തകാലത്ത് ഇറങ്ങിയ 2018 എന്ന ചിത്രത്തിലാണ് സുധീഷ് നടൻ എത്രത്തോളം മികച്ച രീതിയിൽ തന്റെ അഭിനയം മികവ് കാണിക്കുമെന്ന് പ്രേക്ഷകർ പോലും തിരിച്ചറിഞ്ഞത്. അത്രത്തോളം പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഈ ഒരു ചിത്രത്തിൽ സുധീഷ് കാഴ്ച വെച്ചിരുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും സുധീഷിന്റെ പ്രകടനം തന്നെയായിരുന്നു എന്ന് പറയാം.
ഇപ്പോൾ നടി ആനി അവതാരികയായി എത്തുന്ന അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ സുധീഷ് വാചാലൻ ആവുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അച്ഛൻ നാടകത്തിൽ നിന്ന് വന്ന വ്യക്തി ആയിരുന്നതുകൊണ്ടു തന്നെ ഒരു നടനായി കാണണമെന്ന് അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാണ് സുധീഷ് പറയുന്നത്. അതിന് പിന്നിൽ ഒരു കാരണം ഉണ്ട് എന്നും സുധീഷ് വ്യക്തമാക്കുന്നുണ്ട്. അച്ഛൻ ഒരു ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്ത വ്യക്തിയാണ്.
അച്ഛൻ ഒരുപാട് സ്ട്രസ്സും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. ഇഷ്ടം കൊണ്ടാണ് സിനിമയിലേക്ക് അച്ഛൻ വന്നത്. എന്നാൽ മകൻ അത്രത്തോളം ബുദ്ധിമുട്ടുകളും സ്ട്രെസ്സ് ഒന്നും അനുഭവിക്കരുത് എന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസം വേണമെന്നതും നിർബന്ധമായിരുന്നു അതുകൊണ്ടു തന്നെ ബിഎസ്സി ഡിഗ്രി ചെയ്തതിനു ശേഷം ആണ് താൻ സിനിമയിലേക്ക് എത്തുന്നത്. തന്നെ അച്ഛൻ പഠിപ്പിച്ചത് ബോയ്സ് സ്കൂളിൽ ആയിരുന്നു.
അഭിനയിച്ചതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തുടങ്ങുന്ന ചിത്രം മണിച്ചിത്രത്താഴ് ആണ്. അതിനുമുൻപ് ചെറിയ ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും കൂടുതലായി ഒരു നടനെന്ന നിലയിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയത് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ ആയിരുന്നുവെന്നും സുധീഷ് പറയുന്നുണ്ട്..ഒപ്പം തന്നെ അച്ഛൻ തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നും അച്ഛൻ ഇല്ലാതായതിനു ശേഷമാണ് താൻ ഉത്തരവാദിത്വങ്ങളിലേക്ക് എത്തുന്നത് എന്നും സുധീഷ് വ്യക്തമായി പറയുന്നു. ധന്യ എന്ന പെൺകുട്ടിയെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ടു കുട്ടികളാണ് ഉള്ളത്.
അടൂർ സാറിന്റെ സിനിമയിലൂടെ ആയിരുന്നു തന്റെ തുടക്കം.. അദ്ദേഹത്തിന്റെ സിനിമയിലൂടെ തുടങ്ങാൻ പറ്റിയത് ഒരു വലിയ ഭാഗ്യമായി തന്നെയാണ് കാണുന്നത്. അശോകൻ ചേട്ടന്റെ ചെറുപ്പകാലം ചെയ്തു കൊണ്ടാണ് വരുന്നത്.. സാധാരണ ഒരു ജോലിയിൽ പ്രവേശിക്കുന്നത് പോലെ ഇന്റർവ്യൂ ചെയ്തു തന്നെയാണ് തന്നെ സിനിമയിലേക്ക് എടുത്തത്. എന്നാൽ താൻ അവിടെ എത്തുമ്പോൾ അശോകൻ ചേട്ടന്റെ മുഖചായയുള്ള നിരവധി ആളുകളാണ് അവിടെ ഉണ്ടായിരുന്നു. തനിക്ക് ഈ കഥാപാത്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ റോൾ തനിക്കാണ് ലഭിച്ചത് എന്നും അഭിമാനത്തോടെ സുധീഷ് പറയുന്നുണ്ട്..ഒരു ഡിഗ്രി പാസായത് പോലെയാണ് അടൂർ സാറിന്റെ ചിത്രത്തിലൂടെ മുൻപോട്ട് വരാൻ സാധിച്ചത് എന്ന് ആനിയും സുധീഷിനോട് പറയുന്നുണ്ട്.