ബിഗ് ബോസ് ഷോയിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരങ്ങളിൽ ഒരാളാണ് രജിത് കുമാർ. ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് മലയാള ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിധ്യം ആയിരുന്ന രജിത് കുമാറിനെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്. അദ്ദേഹം എടുത്തിരുന്ന നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ബിഗ് ബോസിൽ ആദ്യ ആഴ്ചകളിൽ അദ്ദേഹം നടത്തിയിരുന്ന പരാമർശങ്ങളും വിവാദങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ വളരെ പെട്ടെന്ന് ആയിരുന്നു അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. സമൂഹമാധ്യമങ്ങളിലെ പല വിഷയങ്ങളിലും ഇന്നും അദ്ദേഹം പ്രതികരിക്കുന്നു.
ഇപ്പോഴിതാ തൻറെ തായ്‌ലൻഡ് യാത്രയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മനസ്സിൻറെ പവർ കൊണ്ടാണ് പ്രലോഭനങ്ങളിൽ വീഴാതിരുന്നത് എന്ന് പറയുകയാണ് അദ്ദേഹം.
മുമ്പ് ഞാനും സൗന്ദര്യത്തിൽ തട്ടി വീണിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ആധ്യാത്മിക അറിവുകൾ തന്നെ സഹായിച്ചെന്ന് രജിത് കുമാർ പറയുന്നു. അടുത്തിടെ തായ്ലന്റിൽ പോയിരുന്നു. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്ന സ്ഥലമാണ്. എന്നെ അത് സ്വാധീനിച്ചില്ല. പക്ഷെ എല്ലാം കണ്ടു. മനസിലാക്കാൻ പറ്റി. ഇത്തരം മസാജുകളല്ലാത്തെ മസാജ് ചെയ്യുന്ന സെന്ററുകളുണ്ട്. മറുസൈഡിൽ ആനകളുടെയും കടുവകളുടെയും അഭ്യാസമുണ്ട്. ജുറാസിക് പാർക്ക് റിക്രിയേറ്റ് ചെയ്തിട്ടുണ്ട്.
മനസിന്റെ പവർ കൊണ്ടാണ് പ്രലോഭനങ്ങളിൽ വീഴാതിരുന്നത്. വാക്കിംഗ് സ്ട്രീറ്റിലൂടെ പോകുമ്പോൾ പ്രലോഭിപ്പിക്കാൻ ചില സുന്ദരികൾ വരും. അവർ ചിലതൊക്കെ ഓഫർ ചെയ്യും. അങ്ങനെയൊന്നും ഞാൻ കയറിയില്ല. പുറത്ത് നിന്ന് എല്ലാം കണ്ടു. കാര്യങ്ങൾ മനസിലാക്കി. എനിക്ക് പേടിയായിരുന്നു. ഇവർ ഇങ്ങോട്ട് വന്ന് മുട്ടുമ്പോൾ നമുക്ക് ഭാഷയും അറിയില്ല, അവർ അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ ഞാൻ സ്ട്രീറ്റിലൂടെ നടന്നു.
ചിലർ പടങ്ങൾ കൊണ്ട് വന്ന് കാണിക്കും. ആയുർവേദ മരുന്നുകളുടെ പടമായിരിക്കും എന്ന് കരുതി. നോക്കിയപ്പോൾ ഞെട്ടിപ്പോയി. അശ്ലീല ചിത്രങ്ങളും ആക്ടുകളുമാെക്കെയാണ് പരസ്യമായി കാണിച്ചത്. ഈ ഷോകൾ ലൈവായി കാണിക്കാം എന്നാണവർ പറയാം. ഷോ കാണാൻ താൽപര്യമില്ലായിരുന്നു. എന്റെ മനസിന്റെ പവറിനെ പ്രലോഭിപ്പിക്കാൻ വേണ്ടി തന്നെയായിരുന്നു. എത്രത്തോളം പ്രലോഭനങ്ങളിൽ വീഴും വീഴാതിരിക്കാം എന്ന് നോക്കാൻ.
കാണുന്നത് കൊണ്ട് തെറ്റുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. കാണുന്നതിൽ നിന്നും മനസിനെ തിരിച്ച് വലിക്കാനുള്ള പവർ നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾ കൊടുക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി. ഇത്തരം ജോലികൾ ചെയ്യുന്നവരെ താൻ ബഹുമാനിക്കുന്നെന്നും അവരുടെ ജീവിതമാർഗമാണതെന്നും രജിത് കുമാർ ചൂണ്ടിക്കാട്ടി.