ഇത്തവണ നടന്ന ലോക്സഭ ഇലക്ഷനിൽ എല്ലാവരും ഉറ്റുനോക്കിയത് തൃശ്ശൂരിലേക്ക് ആയിരുന്നു. കാരണം കഴിഞ്ഞ മൂന്നുതവണയും തൃശ്ശൂരിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി തന്നെയാണ് ഇത്തവണയും തൃശ്ശൂരിൽ മത്സരിച്ചത്. അത് മറ്റാരുമല്ല എന്ന് കേരളത്തിലുള്ള എല്ലാവർക്കും അറിയാം. നമ്മുടെ പ്രിയപ്പെട്ട സുരേഷ് ഗോപി. സുരേഷ് ഗോപി ഇത്തവണ തൃശ്ശൂർ സ്വന്തമാക്കുമോ ഇല്ലയോ എന്ന് സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. ഇക്കാര്യത്തിന്റെ പേരിൽ തന്നെ പലരും പല തരത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തവണ തൃശൂർ തന്നെ കൈവിടില്ല എന്ന ഉറച്ച വിശ്വാസം സുരേഷ് ഗോപിയ്ക്ക് ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ പേര് പ്രഖ്യാപിച്ച നിമിഷം മുതൽ തന്നെ അദ്ദേഹം ഇലക്ഷൻ തിരക്കുകളിലാണ്. പലതരത്തിൽ അദ്ദേഹം തന്റെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി അഹോരാത്രം പ്രയത്നിച്ചു എന്ന് തന്നെ പറയണം. ആ പ്രവർത്തനം ഫലം കണ്ടതിന്റെ സന്തോഷമായിരുന്നു ജൂൺ അഞ്ചാം തീയതി ബാലറ്റ് പെട്ടി പൊട്ടിയപ്പോൾ നമ്മൾ കണ്ടത്. പലരും കളിയാക്കിയപ്പോഴും ഇത്തവണ തൃശ്ശൂരിലെ ജനങ്ങൾ തന്നെ കൈവിടില്ല എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
തൃശ്ശൂരിലെ സ്ത്രീകളാണ് സുരേഷ് ഗോപിയെ കൂടുതലായും വിശ്വസിച്ചിരുന്നത് എന്നത് വോട്ടിന് ശേഷം മനസ്സിലാക്കാൻ സാധിച്ച കാര്യമാണ്.. തന്നെ വിശ്വസിച്ച തന്നെ സ്നേഹിച്ച സ്ത്രീകളെ തൻ നിരാശരാകില്ല എന്നും അവർക്കു വേണ്ടി പ്രധാനമന്ത്രിയോട് പറഞ്ഞുകൊണ്ട് താൻ പ്രത്യേകത രീതിയിൽ തന്നെ പല പ്രവർത്തനങ്ങളും മുൻപോട്ട് കൊണ്ടുവരും എന്നുമാണ് മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞത്. മാത്രമല്ല താൻ കേരളത്തെ മാത്രമല്ല ഫോക്കസ് ചെയ്യുന്നത് തമിഴ്നാടിന് വേണ്ടി കൂടിയുള്ള ഒരു എംപി ആയിരിക്കും താൻ.
തൃശ്ശൂർ പൂരം വളരെ മികച്ച രീതിയിൽ ആക്കുവാനാണ് താൻ ശ്രമിക്കുന്നത്.. തൃശ്ശൂരുകാരുടെ ആരാധനാരീതികൾ കൂടുതൽ സുഗന്ധപൂരിതമാക്കാൻ തന്നെ കൊണ്ട് പറ്റുന്ന കാര്യങ്ങളൊക്കെ താൻ ചെയ്യും..മാത്രമല്ല മെട്രോ റെയിൽ തൃശ്ശൂരിലേക്ക് കൂട്ടി നീട്ടാൻ ശ്രമിക്കുകയാണ് താൻ ചെയ്യുന്നത്.. നിരവധി ആളുകൾ തന്നെ ട്രോളി ചാണകം എന്ന് വിളിച്ച് പരിഹസിച്ചു. ഇനി ഈ ചാണകത്തെ സഹിക്കുക മാത്രമാണ് അവർക്ക് മുൻപിലുള്ള മാർഗ്ഗം എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.
ഒപ്പം തന്നെ സിനിമയിൽ അഭിനയിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയോടും തനിക്ക് വല്ലാത്തൊരു ഇഷ്ടം തന്നെയാണ് ഉള്ളത്. തന്നെ ജയിപ്പിച്ച തൃശ്ശൂരുകാരോട് തനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഏറെ പരിശുദ്ദിയോടുകൂടിയാണ് തൃശ്ശൂരിൽ നിന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്. കേരളത്തിന്റെ മാത്രം എംപിയായി ആയിരിക്കില്ല താൻ അവിടേക്ക് പോകുന്നത് എന്നും തമിഴ്നാടിനു വേണ്ടി കൂടി താൻ സംസാരിക്കും എന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. കർണാടകയ്ക്ക് വേണ്ടി താൻ സംസാരിക്കേണ്ട കാര്യമില്ല കാരണം തന്നെക്കാൾ മികച്ച നേതാക്കൾ അവർക്കുണ്ട്..
പക്ഷേ തമിഴ്നാടിന്റെ സ്ഥിതി അങ്ങനെയല്ല. അതുകൊണ്ടു തന്നെ താൻ അവർക്ക് വേണ്ടി കൂടി സംസാരിക്കും. അത് അത്യാവശ്യമായ കാര്യമാണ് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇപ്പോൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്. നിരവധി ട്രോളുകളും കളിയാക്കലുകളും ലഭിച്ചിട്ടും വളരെ ചങ്കൂറ്റത്തോടുകൂടി നിലനിന്ന അദ്ദേഹത്തിന്റെ വിജയം അർഹിക്കുന്നതാണ് എന്ന് പലരും കമന്റുകളിലൂടെ പറയുന്നു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദമാക്കിയത്.