വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് വെട്ടു കേക്ക്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്നാക്കുകളിലൊന്നാണ് ഇത്. അടിപൊളി വെട്ടു കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദ – 2 കപ്പ്
- മുട്ട – 2 എണ്ണം
- പഞ്ചസാര – മുക്കാൽ കപ്പ്
- ഉപ്പ് – ഒരു നുള്ള്
- ബേക്കിംഗ് സോഡാ – മുക്കാൽ ടീസ്പൂൺ
- ഏലയ്ക്ക – 5 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം പഞ്ചസാരയും ഏലയ്ക്കായും ഒരുമിച്ച് പൊടിച്ചെടുക്കാം. ശേഷം രണ്ട് മുട്ട മിക്സിയിൽ അടിച്ചെടുക്കുക. ഇനി മുട്ടയും പഞ്ചസാരയും ഉപ്പും ബേക്കിംഗ് പൗഡറും യോജിപ്പിച്ചെടുക്കുക. ശേഷം മൈദ അല്പം അല്പമായി ചേർത്ത് ചപ്പാത്തി മാവ് പോലെ ആക്കിയെടുക്കാം . ഒട്ടും വെള്ളം ചേർക്കരുത്. ഇനി ഇത് ഒരു മണിക്കൂർ വച്ചതിന് ശേഷം വറുത്തെടുക്കാം.