സാമ്പാറില്ലാതെ എന്ത് ഊണ്? അല്ലെ? ഊണിന് ഇന്ന് ഒരു സ്പെഷ്യൽ വറുത്തരച്ച സാമ്പാര്‍ ആയാലോ? വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് വറുത്തരച്ച സാമ്പാര്‍. വറുത്തരച്ച സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. സവാള – 2 എണ്ണം
- തക്കാളി – 1 എണ്ണം
- വെണ്ടയ്ക്ക – 8 എണ്ണം
- 2. പരിപ്പ് – അൽപം
- 3. ഉരുള കിഴങ്ങ് – 1 എണ്ണം
- 4. ക്യാരറ്റ് – 1 എണ്ണം
- 5. വാളന്‍ പുളി – ഒരു ചെറുനാരങ്ങ വലുപ്പത്തില്‍
- 6. വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- 7. മുളക് പൊടി – അര ടീസ്പൂണ്‍
- മല്ലി പൊടി – ഒരു സ്പൂണ്‍
- മഞ്ഞള്‍ പൊടി – ടീസ്പൂണ്‍
- നാളികേരം – പകുതി
- ജീരകം – ഒരു നുള്ള്
- ചെറിയ ഉള്ളി – 2 എണ്ണം
- 8. കായം – ആവശ്യത്തിന്
- കടുക് – ഒരു സ്പൂൺ
- വറ്റല്‍ മുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറില്‍ പരിപ്പ്, ഉരുളകിഴങ്ങ്, ക്യാരറ്റ് എല്ലാം കൂടി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ ഇത്തിരി ഉപ്പും മഞ്ഞള്‍ പൊടിയും ഇടുക .ഒരു മൂന്ന് വിസില്‍ വന്നതിന് ശേഷം കുക്കര്‍ ഓഫ് ചെയ്യുക.
ചീന ചട്ടി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്തു വഴറ്റുക (ആദ്യം സവാള ഇട്ടതിനു ശേഷം വെണ്ടക്കയും തക്കാളിയും ചേര്‍ക്കുക). ഏഴാമത്തെ ചേരുവകള്‍ ഒരു ഫ്രൈ പാനില്‍ ചൂടാക്കി എടുക്കുക (ആദ്യം നാളികേരം ഒരു ചെറിയ ബ്രൌണ്‍ കളര്‍ വരുമ്പോള്‍ അതിലേക്കു ജീരകവും ചെറിയ ഉള്ളിയും മസാല പൊടികളും ചേര്‍ത്തു ഇളക്കി മിക്സ് ചെയ്യുക)
ഇത് ഒരു മിക്സിയില്‍ അരച്ചെടുത്ത് വയ്ക്കുക. കുക്കറിലെ എയര്‍ കളഞ്ഞ ശേഷം വീണ്ടും അതിലേക്ക് പുളി പിഴിഞ്ഞ് (കുറച്ചു ചൂടുവെള്ളത്തില്‍ പുളിതിളപ്പിച്ച ശേഷം ഒഴിച്ചാല്‍ പുളി ശരിക്കും കിട്ടും )ഒഴിച്ച് തിളച്ച ശേഷം മസാല അരപ്പ് ചേര്‍ത്തു തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കായവും ചേര്‍ത്ത് ഇളക്കി ഇതിലേക്ക് ഒരു ഫ്രൈ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഒന്‍പതാമത്തെ ചെരുകള്‍ താളിച്ച് ചേര്‍ക്കുക. വറുത്തരച്ച സാമ്പാര്‍ റെഡിയായി.