വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചോക്ലേറ്റ് കുക്കീസ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്. ചോക്ലേറ്റ് കുക്കീസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മൈദാ – 1 കപ്പ്
- കോക്കോ പൊടി – കാൽ കപ്പ്
- പഞ്ചസാര – അര കപ്പ്
- ബേക്കിംഗ് പൗഡർ – അര ടീസ്പൂൺ
- ബേക്കിംഗ് സോഡാ – അര ടീസ്പൂൺ
- ബട്ടർ – 50 ഗ്രാം
- മുട്ട – 1 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം മൈദയും കോക്കോ പൊടിയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും ഒരുമിച്ച് അരിപ്പയിൽ അരിച്ചു മാറ്റിവയ്ക്കണം. ഇനി ഒരു കുഴിഞ്ഞ പാത്രത്തിൽ മുട്ടയും ബട്ടറും പഞ്ചസാരയും ബീറ്റ് ചെയ്യാം. ശേഷം പൊടി ചേർത്ത് കൊടുക്കാം.ബീറ്റ് ചെയ്യാം. ശേഷം കൈ കൊണ്ട് ചപ്പാത്തി പോലെ കുഴച്ചെടുക്കാം.
ചെറിയ ഉരുളകളാക്കി ചെറുതായി ഒന്ന് അമർത്തി ബേക്കിംഗ് ട്രേയിൽ വച്ച് ബേക്ക് ചെയ്യാം. 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യാം. ചോക്ലേറ്റ് കുക്കീസ് തയ്യാറായി.