മിമിക്രി വേദികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ടിനി ടോം. ടിനി ടോം – ഗിന്നസ് പക്രു കോംബോയിൽ വരുന്ന സ്കിറ്റുകൾ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. 1998 ലാണ് ആദ്യമായി ടിനി ടോം സിനിമയിൽ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മമ്മൂട്ടിയുടെ തന്നെ പ്രാഞ്ചിയേട്ടൻ ആൻറി സെയിൻറ് എന്ന ചിത്രം എനിക്ക് ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചു. മമ്മൂട്ടിയുടെ ഇരട്ട വേഷങ്ങൾ ടിനിയാണ് ചെയ്യുന്നത്. അണ്ണൻ തമ്പി ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിൾ റോളിലും മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയി അഭിനയിച്ചു.
ഇപ്പോഴിതാ ഉണ്ണി മുകുന്ദന് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇന്ന് നടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമയില്‍ ഉണ്ണി മുകുന്ദന്‍ ഇടം നേടിയിട്ടുണ്ട്. ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗെറ്റ് സെറ്റ് ബേബി, മാര്‍ക്കോ തുടങ്ങിയ സിനിമകളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിലുള്ള സിനിമകള്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവമാണ് ഉണ്ണി മുകുന്ദന്‍. തമിഴ് ചിത്രം ഗരുഡന്‍ ആണ് താരത്തിന്റേതായി ഈയ്യടുത്തിറങ്ങിയ ഇതരഭാഷാ ചിത്രം.
താരത്തിന്റെ വാക്കുകള്‍ വായിക്കാം…
”ടെക്‌നിക്കലി വളരെയധികം അറിവുള്ള സംവിധായകനാണ് രാജീവ് കുമാര്‍. അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമയാണ് തത്സമയം ഒരു പെണ്‍കുട്ടി. അതില്‍ അഭിനയിക്കാന്‍ ഒരു പയ്യന്‍ വന്നിരുന്നു. വിക്കനായിട്ടായിരുന്നു അവന് അഭിനയിക്കേണ്ടിയിരുന്നത്. എങ്ങനെയാണ് വിക്ക് ചെയ്യുന്നതെന്ന് ആ പയ്യന്‍ ഇടയ്ക്ക് ചോദിക്കുമായിരുന്നു. ഞാന്‍ കുറച്ച് പഠിപ്പിച്ചു കൊടുത്തു. അന്ന് ആ പയ്യന്‍ സ്റ്റാര്‍ ആണ്. എന്നോടൊപ്പം അമ്മ എന്ന സംഘടനയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായുണ്ട്. ഉണ്ണി മുകുന്ദന്‍ എന്നാണ് പേര്” ടിനി ടോം പറയുന്നു.
അതില്‍ അഭിനയിച്ചൊരു നടി അവന്റൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് കുറച്ചിലു പോലെയായിരുന്നു കണ്ടത്. ഇത് ഉണ്ണി പോലും പങ്കുവെക്കാത്ത കാര്യമാണ്. കുറച്ചിലു കാരണം അവര്‍ ഫോട്ടോഷൂട്ടില്‍ ഒരുമിച്ച് ഫോട്ടോയെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാന്‍ പറയുന്നില്ല. ഇവന്‍ അന്ന് പുതിയ പയ്യനാണല്ലോ. അതായിരുന്നു കാരണം. പക്ഷെ കാലം അവനെ നായകനാക്കി തിരികെ കൊണ്ടുവന്നു. ഒരുപക്ഷെ ഇന്ന് ആ നടി ഇവന്റെ ഒപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും ടിനി ടോം പറയുന്നു.
കര്‍മ എന്ന് പറയുന്നതുണ്ട്. കാലചക്രം, കാവ്യനീതി എന്ന് പറയുന്നത് ഉണ്ടെന്ന് എനിക്ക് മനസിലായി. ആരേയും ചെറുതായി കാണാന്‍ പാടില്ല. ഒരു മയില്‍ കുറ്റിയാണെങ്കില്‍ പോലും. നാളെ എന്തായി തീരുമെന്ന് അറിയില്ല. രാജീവ് കുമാര്‍ സാര്‍ എന്നെ പഠിപ്പിച്ചതാണ്. ഇന്ന് ഇവന്‍ ചെറിയൊരു നടനാണ്, പക്ഷെ നാളെ നായകനായി മാറിയേക്കുമെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും ടിനി ടോം പറയുന്നു.