.
നടിയും നർത്തകീയുമായ സരയു മലയാള സിനിമയിലെ ശ്രദ്ധേയമായ ഒരു വ്യക്തിത്വമാണ്.. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലങ്കിലും നടിക്ക് ആരാധകർ നിരവധിയാണ്. ദിലീപ് നായകനായ എത്തുന്ന ചക്കരമുത്ത് എന്ന സിനിമയിൽ ദിലീപിന്റെ സഹോദരി വേഷം ചെയ്തു കൊണ്ടാണ് താരം ശ്രദ്ധ നേടുന്നത്. തുടർന്ന് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായിക വേഷത്തിൽ താരം എത്തുകയും ചെയ്തു. താരത്തിന്റെ ആദ്യ നായിക വേഷവും അതുതന്നെയായിരുന്നു. സിനിമയ്ക്കൊപ്പം സീരിയലിലും സജീവ സാന്നിധ്യമാണ് താരം.
ഒരു കലാകാരി എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു വ്യക്തി കൂടിയാണ് സരയു മോഹൻ. നർത്തകി, നടി, കവിയത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് സരയുവെന്ന് പറയണം. സംവിധായകനായ സനൽ വി ദേവൻ ആണ് താരത്തിന്റെ ഭർത്താവ്. സിനിമകളിലൂടെയാണ് താരത്തെ ആളുകൾ ശ്രദ്ധിക്കുന്നത് എങ്കിലും സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെ ആയിരുന്നു അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ താരം തുടങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സാന്നിധ്യം തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ചക്കരമുത്ത്, വെറുതെ ഒരു ഭാര്യ,സുൽത്താൻ, കപ്പൽ മുതലാളി, ചേകവർ, നീഴൽ, ഇങ്ങനെയും ഒരാൾ, ഫോർ ഫ്രണ്ട്സ്, കന്യാകുമാരി എക്സ്പ്രസ്, കരയിലേക്ക് ഒരു കടൽ ദൂരം സഹസ്രം, നാടകമേ ഉലകം, ജനപ്രിയൻ, നായിക ബോംബെ മിട്ടായി, ഓർകുട്ട് ഒരു ഓർമ്മക്കൂട്ടം തുടങ്ങിയവയൊക്കെ താരത്തിന്റെ ശ്രദ്ധ നേടിയ സിനിമകളാണ്. സംവിധായകനായ സനലുമായി പ്രണയിച്ചാണ് താരം വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഈ പ്രണയത്തെക്കുറിച്ച് ഒക്കെ താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.
വർഷം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് തങ്ങൾ തമ്മിൽ പ്രണയത്തിലാവുന്നത്. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു വിവാഹം എന്നൊരു ഘട്ടത്തിലേക്ക് ആ ബന്ധം എത്തിക്കണോ എന്ന് അറിഞ്ഞതിന് ശേഷം മാത്രമാണ് പ്രണയം തുടങ്ങുന്നത്. സനൽ സംവിധാനം ചെയ്ത കുഞ്ഞമ്മിണി ഹോസ്പിറ്റൽ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി കൂടി സനൽ മാറുകയാണെന്ന് സരയു പറയുന്നുണ്ട്. സുരേഷ് ഗോപി, ഗൗതം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രമാണ് ഇത്.
പ്രൊഡക്ഷന്റെ ഭാഗമായി താൻ ഇപ്പോൾ മാറിയിട്ടില്ല എന്നും പറയുന്നുണ്ട്. ഒരു അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയതാണ് സനൽ. ആ സമയം മുതൽ അനുഭവിച്ചിട്ടുള്ള സട്രഗുളുകളും പ്രശ്നങ്ങളും തനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടു തന്നെ തീയേറ്ററിൽ ഡയറക്ടഡ് ബൈ സനൽ എന്ന് എഴുതി കാണിക്കുമ്പോൾ ഞാനും സനലിന്റെ അത്രയും തന്നെ സന്തോഷിക്കാറുണ്ട് എന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്ട്രഗിൾ എന്താണെന്ന് തനിക്ക് വ്യക്തമായി അറിയാവുന്നതാണ്.
എങ്കിലും ചുറ്റുമുള്ള ആളുകളെ വച്ച് നോക്കുമ്പോൾ ഒരുപാട് ലക്കി ആണ് സനൽ എന്ന് എനിക്ക് തോന്നാറുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ ആയും ചീഫ് അസോസിയേറ്റഡ് ഡയറക്ടർ ആയി ഒക്കെ പ്രവർത്തിച്ചതിനു ശേഷം ആണ് ഡയറക്ടർ എന്ന നിലയിലേക്ക് സനൽ എത്തിയത്. പക്ഷേ ഇപ്പോഴും നമുക്കിടയിൽ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരെ വെച്ച് നോക്കുമ്പോൾ വളരെ ലക്കി ആണ് സനൽ. ഒരു വർഷത്തിനിടയിൽ രണ്ട് സിനിമകൾ ചെയ്യാൻ സാധിച്ചു. അതൊരു വലിയ കാര്യം തന്നെയാണ് സരയു പറയുന്നുണ്ട്. വർഷം എന്ന സിനിമയിൽ തങ്ങൾ പരിചയപ്പെടുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അന്ന് മുതൽ തങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നു എന്നുമാണ് താരം വ്യക്തമാക്കുന്നത്.