അടുത്തകാലത്ത് ഇറങ്ങിയ മലയാള സിനിമകൾ എല്ലാം തന്നെ വളരെ വലിയ രീതിയിൽ വിജയം നേടുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. മലയാളികളുടെ ചിന്താഗതികളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സിനിമകളുടെ പല വിജയങ്ങളും നമ്മെ കാണിച്ചു തരികയും ചെയ്യുന്നുണ്ട്. വലിയ സ്റ്റാർ വാല്യൂ ഒന്നുമില്ലങ്കിലും മികച്ച പ്രമേയങ്ങൾ അടിസ്ഥാനമാക്കി വരുന്ന സിനിമകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട് എന്നതിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ടായിരുന്നു..
അടുത്തകാലത്ത് മോളിവുഡിന്റെ ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ വിജയങ്ങൾ ഒക്കെ തന്നെ അതിന്റെ വലിയൊരു ഉദാഹരണമാണ് നമുക്ക് കാണിച്ചു തരുന്നത്. അത്തരത്തിൽ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിക്കുന്ന പുതിയൊരു ചിത്രമാണ് ബിഗ് ബെൻ എന്ന ചിത്രം ഈ ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ഒക്കെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനു മോഹൻ, അതിഥി രവി, വിജയ് ബാബു, ബിജു സോപാനം തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ബിനു അഗസ്റ്റിൻ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.
യൂറോപ്പിൽ ജീവിക്കുന്ന ഒരുപറ്റം ആളുകളുടെ ജീവിതകഥയെ കുറിച്ചാണ് ഈ ചിത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ടീസറിൽ പറയുന്ന ഒരു ഡയലോഗ് ആണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സ്ത്രീകഥാപാത്രം പറയുന്ന ഈ ഒരു ഡയലോഗ് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില രീതികളെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. സ്വന്തമായി ജോലിചെയ്ത് ഉണ്ടാക്കിയ പണം സ്വന്തം വീട്ടിലേക്ക് അയക്കുവാൻ ഭർത്താവിനോട് വഴക്കുണ്ടാക്കേണ്ടി വരുന്ന ഒരു ഭാര്യയുടെ ഗതികേടാണ് ഈ ഡയലോഗിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. 2024 ലും ഭർത്താവിനെ ജോലി ചെയ്ത പണം ഏൽപ്പിക്കുന്ന ഉത്തമഭാര്യാസങ്കല്പം നിലനിൽക്കുന്നു എന്നതാണ് ഇപ്പോൾ ഈ ടീസറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്..
ഭാര്യയുടെ കെയറോഫിൽ വിദേശത്ത് എത്തിയ ഭർത്താവാണ് എങ്കിൽപോലും അയാളെ ഭയന്നുകൊണ്ട് കാൽ തൊട്ട് തൊഴുത് ഉത്തമ ഭാര്യ സങ്കല്പം നിലനിൽക്കുന്ന 2024ലെ ഈ രീതി മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ഭാര്യയുടെ ശമ്പളം അവൾ ജോലി ചെയ്തതാണെങ്കിൽ പോലും അത് എങ്ങനെ ചിലവഴിക്കണം എന്ന് തീരുമാനിക്കുന്നത് ഭർത്താവാണ് എന്ന നിലയിലുള്ള ഒരു സന്ദേശം സമൂഹത്തിന് ഇപ്പോഴും നൽകാൻ ചിലരെങ്കിലും കാരണമാവുന്നുണ്ട് എന്നും ചിലർ ടീസറിലൂടെ പറയുന്നുണ്ട്.
പലരും നൽകുന്ന കമന്റുകളും അത്തരത്തിലുള്ളതാണ്. ചില ആളുകൾ ഇങ്ങനെയാണ് എത്രത്തോളം ലോകം കണ്ടെന്നു പറഞ്ഞാലും സ്ത്രീകൾക്ക് അത്യാവശം സ്വാതന്ത്ര്യം നൽകാൻ അവർക്ക് മടിയാണ്. ഭാര്യയുടെ അഡ്രസ്സിൽ ആണ് അറിയപ്പെടുന്നത് എങ്കിൽ പോലും ഭാര്യയുടെ കടിഞ്ഞാൺ തന്റെ കയ്യിലാണ് എന്ന് വിചാരിക്കുന്ന ചില ഭർത്താക്കന്മാർ ഉണ്ട്. ഔദാര്യം പോലെയാണ് അവർ ഭാര്യയുടെ പല ആവശ്യങ്ങൾക്കും സമ്മതം മൂളുന്നത് തന്നെ. എത്ര പുരോഗമനപരമാണെന്ന് പറഞ്ഞാലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം രീതികൾ നിലനിൽക്കുന്നുണ്ട് എന്ന ഒരു തിരിച്ചറിവ് കൂടിയാണ് ഈ ചിത്രത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ഒരുപറ്റം ആളുകൾ പറയുന്നുണ്ട്. ഈ ചിത്രം പുറത്തു വരുമ്പോൾ ഒരു പക്ഷേ ഈ ഒരു രീതിയെ കുറിച്ചുള്ള ചിന്തകൾ ആളുകളിൽ മാറിയേക്കാം എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഒരു മാറ്റവും ഇല്ലാതെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന ഒരുപറ്റം സ്ത്രീകളെ കൂടിയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കും.