ഗൂഗിള്‍ അവരുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഏറ്റവും മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഐഫോണിന് വേണ്ടി ഗൂഗിള്‍ ഇറക്കിയ പുതിയ ഫീച്ചറായ ‘Auto Dark Mode’ ന് മികച്ച സ്വീക്യാരതയാണ് ലഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഗൂഗിള്‍ ആപ്പ് വഴി ഉപയോഗിക്കുന്ന വെബ്സൈറ്റുകളെ ഓട്ടോമെറ്റിക്കായി ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നതിലൂടെ ഫോണ്‍ ഉപയോഗം വളരെ എളുപ്പത്തിലും വേഗത്തിലുമാകുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ഗൂഗിളിന്റെ സെര്‍ച്ച് ലാബുകളിലേക്ക് വിപുലമായ ഫീച്ചറുകള്‍ കൊണ്ടുവരുന്നതിനുള്ള ഗൂഗിളിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. Google ഉപയോഗിച്ച് നിങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ വെബ്സൈറ്റുകളിലും ഇരുണ്ട തീം നിലനിര്‍ത്തിക്കൊണ്ട് നിങ്ങളുടെ ബ്രൗസിംഗ് അനുഭവം സ്ഥിരമായി നിലനിര്‍ത്തുന്നതിനാണ് ‘ഓട്ടോ ഡാര്‍ക്ക് മോഡ്’ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഓട്ടോ ഡാര്‍ക്ക് മോഡ് എങ്ങനെ ഉപയോഗിക്കാം…
നിങ്ങളുടെ ഐഫോണില്‍ ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ഓണാക്കുക. ഓട്ടോ ഡാര്‍ക്ക് മോഡ് പ്രവര്‍ത്തിക്കുന്നതിന് ഇത് എപ്പോഴും ഓണാക്കിയിടണം.നിങ്ങളുടെ ഐഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക. ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള ബ്രേക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക, അതോടെ ഓട്ടോ ഡാര്‍ക്ക് മോഡ് സജീവമാക്കും.
പ്രവര്‍ത്തനക്ഷമമാക്കിയാല്‍, ഗൂഗിള്‍ ആപ്പ് വഴി കാണുന്ന എല്ലാ വെബ്സൈറ്റുകളിലും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത ഡാര്‍ക് തീം ലഭ്യമാക്കും. ഒരു വെബ്സൈറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇരുണ്ടതും നേരിയതുമായ തീമുകള്‍ തമ്മിലുള്ള പെട്ടെന്നുള്ള മാറ്റം ഇത് തടയുന്നു. എന്നിരുന്നാലും, ചില വെബ്സൈറ്റുകളില്‍ ഓട്ടോ ഡാര്‍ക്ക് മോഡ് ഉപയോഗിക്കരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അഡ്രസ് ബാറില്‍ ദൃശ്യമാകുന്ന പുതിയ സണ്‍ ഐക്കണില്‍ ക്ലിക്കു ചെയ്ത് നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ പ്രവര്‍ത്തനരഹിതമാക്കാം. ഇത് വെബ്‌സൈറ്റിനെ അതിന്റെ യഥാര്‍ത്ഥ തീമിലേക്ക് പുനഃസ്ഥാപിക്കും. സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടത് ‘ഓട്ടോ ഡാര്‍ക്ക് മോഡ്’ ഗൂഗിള്‍ ആപ്പിന്റെ ഐഒഎസ് പതിപ്പിലും പ്രത്യേകിച്ച് ഐഫോണുകളിലും മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും, വരും വര്‍ഷങ്ങളില്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു.
ഓട്ടോ ഡാര്‍ക്ക് മോഡ് കൂടാതെ, തത്സമയ പ്രതിനിധിയുമായി സംസാരിക്കുന്ന Talk to a Live Representative, ‘Notes on Search’ ‘AI Tools for Browsing’ എന്നിവ പോലുള്ള മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍ ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ടോക്ക് ടു എ ലൈവ് റെപ്രസന്റേറ്റീവ്’ ഫീച്ചര്‍ സഹായത്തിനായി ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും, അതേസമയം ‘Notes on Search’ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സെര്‍ച്ചിങ് സൗകര്യം ഒരുക്കുന്നു. ‘AI Tools for Browsing’ പുതുയുഗ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ ഉള്‍പ്പെടുത്തി സെര്‍ച്ചിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിനു പുറമെ ഗുഗിള്‍ ലെന്‍സ് ഉപയോഗിച്ചുകൊണ്ടുള്ള ഇമേജ് സെര്‍ച്ചിങ് ഓപ്ഷന്‍ നവീകരിക്കുന്നു. ഈ അപ്ഡേറ്റ് കൂടുതല്‍ കൃത്യവും പ്രസക്തവുമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.