കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് 2024 ലെ ഏറ്റവും പുതിയ ഒഡീസി ഒഎല്‍ഇഡി ഗെയിമിംഗ് മോണിറ്റര്‍, സ്മാര്‍ട്ട് മോണിറ്ററുകള്‍, വ്യൂഫിനിറ്റി മോണിറ്ററുകള്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ അനുഭവം ഉറപ്പാക്കുന്നതിനായി എഐ ഫീച്ചറുകളും മറ്റ് സവിശേഷതകളുമായി പുതിയ ഉതപന്നങ്ങള്‍ സാംസങ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒഡീസി ഒഎല്‍ഇഡി ജി6, സ്മാര്‍ട്ട് മോണിറ്റര്‍ ലൈനപ്പ് എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തിയ വിനോദ സവിശേഷതകളോടെ സന്തോഷം ഇരട്ടിയാക്കുന്നു. അതേസമയം എഐ കരുത്തേകുന്ന സ്മാര്‍ട്ട് മോണിറ്റര്‍ എം8 ഉം വ്യൂഫിനിറ്റിയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ വര്‍ക്ക്‌സ്റ്റേഷന്‍ സാധ്യമാക്കുന്നു.
ഒഡീസി ഒഎല്‍ഇഡി ഗെയിമിംഗ് മോണിറ്റര്‍, വ്യൂഫിനിറ്റി, സ്മാര്‍ട്ട് മോണിറ്ററുകള്‍ എന്നിവയുടെ 2024 ലെ ഉത്പന്ന ശ്രേണി അവതരിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയാണെന്ന് സാംസങ് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേത്തി പറഞ്ഞു.
എല്ലാ മോണിറ്ററുകളും ജൂണ്‍ 5 മുതല്‍ സാംസങ് ഇ-സ്റ്റോറില്‍ ലഭ്യമാണ്. സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറായ സാംസങ് ഷോപ്പ്, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയില്‍ നിന്നും എല്ലാ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മോണിറ്ററുകള്‍ വാങ്ങാം.
ഒഡീസി ഒഎല്‍ഇഡി ജി 6, സ്മാര്‍ട്ട് മോണിറ്റര്‍ സീരീസ് എന്നിവ ജൂണ്‍ 5 നും ജൂണ്‍ 11 നും ഇടയില്‍ സാംസങ് ഇ-സ്റ്റോറില്‍ നിന്ന് വാങ്ങുമ്പോള്‍ 2750 രൂപ വരെ തല്‍ക്ഷണ കാര്‍ട്ട് കിഴിവോടെ നോ-കോസ്റ്റ് ഇഎംഐയില്‍ ലഭ്യമാകും. സാംസങ് ഇ-സ്റ്റോറില്‍ നിന്ന് സ്മാര്‍ട്ട് മോണിറ്റര്‍ എം8 വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുള്ള സാംസങ് സൌണ്ട് ബാറും ഒഎല്‍ഇഡി ജി6 ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഉറപ്പുള്ള സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോയും ലഭിക്കും.ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഈ മോഡലുകള്‍ക്ക് 11100 രൂപ വരെ കിഴിവ് ലഭിക്കും.