Food

തനി നാടൻ മട്ടൻ റോസ്റ്റ്; ചപ്പാത്തിക്കൊപ്പം അടിപൊളി!

മട്ടന്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ പാകം ചെയ്യാം

നാടന്‍ രുചികളോട് ഏവര്‍ക്കും താല്‍പര്യമേറും. മട്ടനും ചിക്കനും മീനും ബീഫുമെല്ലാം നാടന്‍ രീതിയില്‍ പാകം ചെയ്യുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്ക് ഇഷ്ടം.

മട്ടന്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ പാകം ചെയ്യാം. മട്ടന്‍ റോസ്റ്റ് നല്ല നാടന്‍ സ്‌റ്റൈലില്‍ വച്ചാലോ, നാടന്‍ മട്ടന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ചേരുവകൾ

ഇഞ്ചി – അഞ്ച് ഗ്രാം
വെളുത്തുള്ളി – 12 അല്ലി (ഒരുമിച്ച് അരക്കുക.)
ആട്ടിൻകാല് – 900 ഗ്രാം
ടുമാറ്റോ കെച്ചപ്പ് – ഒരു ടേബിൾ സ്പൂൺ
സോയാസോസ് – ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – കാൽ കപ്പ്
കറിവേപ്പില – ഒരു തണ്ട്
വെള്ളം – അര കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ടുമാറ്റോ, കെച്ചപ്പ്, സോയാസോസ്, കുരുമുളക് പൊടി, ഉപ്പ് ഇവ ഇറച്ചിയിൽ തിരുമിപ്പിടിപ്പിക്കുക. ഇറച്ചിയിൽ മസാല പിടിക്കാൻ കുറച്ച് സമയം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കുക്കറിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും, മസാല പുരട്ടിയ ഇറച്ചിയും ചുവക്കുന്നതുവരെ വറുക്കുക. ഇതിലേക്ക് വെള്ളമൊഴിച്ച് അടച്ച് ചൂടു കുറച്ച് 30 മിനിറ്റ് വേവിക്കുക. ആവി പോയശേഷം കുക്കർ തുറന്ന് ഇറച്ചി മാത്രം ഒരു പാത്രത്തിലേക്ക് മാറ്റി ചാറ് വറ്റുന്നതുവരെ തിളപ്പിച്ച് മട്ടൻ കഷ്ണങ്ങൾ ഇതിലേക്ക് തന്നെ ഇട്ട് മൊരിച്ച് പാത്രത്തിലേക്ക് പകരാം.