ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി വേണ്ടത് ആരോഗ്യം തന്നെയാണ്..പക്ഷേ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആരോഗ്യം വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം കാണാൻ സാധിക്കും. അതിനുകാരണം നമ്മുടെ ഭക്ഷണരീതികൾ തന്നെയാണ്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് രോഗങ്ങൾ കൂടുതലാണ്. ആളുകളുടെ ആയുസ്സ് കുറവും. അതിന് കാരണം ഇന്നത്തെ കാലത്ത് ഭക്ഷണങ്ങളാണ്. ജംഗ്ഫുഡിനും പാക്കറ്റ് ഫുഡിനും അടിമപ്പെട്ടു പോകുമ്പോൾ നമ്മൾ മനസ്സിലാക്കാതെ പോകുന്ന ചില നല്ല ഭക്ഷണങ്ങൾ ഉണ്ട്. ഒരുപക്ഷേ അവയ്ക്ക് രുചി ഉണ്ടാവില്ല
പക്ഷേ ഇവ നൽകുന്ന ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ് എന്നതാണ് സത്യം. ഈ ഭക്ഷണങ്ങൾ നമ്മെ ആരോഗ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ആരോഗ്യത്തിലേക്ക് എത്തിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. അവയിൽ തന്നെ ആദ്യം പറയേണ്ടത് ചീരയെ കുറിച്ചാണ്. ചുവന്ന ചീരയും പച്ച ചീരയും ഉണ്ട്. വലിയ രുചി ഒന്നുമില്ല എങ്കിലും വളരെയധികം ആരോഗ്യം നിറയ്ക്കുന്ന ഒരു കലവറ തന്നെയാണ് ചീര എന്ന് പറയുന്നത്. നിരവധി രോഗങ്ങളെ ചെറുക്കാൻ ഈ ഭക്ഷണത്തിന് കഴിയും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്
ചീര പോലെ തന്നെ ആരോഗ്യത്തിന് വളരെ മികച്ച രീതിയിൽ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. മനോഹരമായി നിറം ഉണ്ടായെങ്കിലും പലപ്പോഴും ബീറ്റ്‌റൂട്ടിന്റെ രുചി പലർക്കും ഇഷ്ടമല്ല. എന്നാൽ ആഹാരത്തിൽ ഇത് ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യത്തിൽ അവ വരുത്തുന്ന മാറ്റങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്. ആരോഗ്യത്തിൽ മാത്രമല്ല മുഖസൗന്ദര്യത്തിന് അടക്കം വലിയതോതിൽ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് എന്ന് പറയുന്നത്.
മറ്റൊന്നാണ് ഓട്സ്..പലപ്പോഴും പലർക്കും ഇഷ്ടമില്ലാത്ത ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്. ഇവയുടെ ആരോഗ്യഗുണങ്ങൾ എന്നത് വളരെ വലുതാണ്. കൊളസ്ട്രോൾ അടക്കമുള്ള പല രോഗങ്ങളെയും ചെറുത്തു നിൽക്കുവാനുള്ള കഴിവ് ഓട്സിനു ഉണ്ട് എന്നതു കൊണ്ടുതന്നെ ഇപ്പോൾ പലരും ബ്രേക്ഫാസ്റ്റ് ആയി മറ്റും ഓട്സ് ഉപയോഗിക്കാറുണ്ട്.
ഓട്സ് പോലെ തന്നെ വളരെയധികം ഗുണമുള്ള മറ്റൊന്നാണ് ഉണക്കമുന്തിരി എന്നു പറയുന്നത് ഉണക്കമുന്തിരി കുട്ടികൾക്കും ഗർഭിണികളായ സ്ത്രീകൾക്കും ഒക്കെ വളരെ മികച്ച ഒന്ന് തന്നെയാണ്. എന്നാൽ രുചികരമായ രീതിയിൽ ആരും ഇത് കഴിക്കുന്നത് കാണാറില്ല. ഫൈബർ പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു വലിയ കലവറ തന്നെയാണ് ഉണക്കമുന്തിരി എന്നത്.
മറ്റൊന്നാണ് ബ്രോക്കോളി. ഇവയുടെ രുചി അല്പം പുറകിലോട്ട് ആണ് അതുകൊണ്ടുതന്നെ ഇത് കഴിക്കാൻ എല്ലാവർക്കും അല്പം മടിയുള്ള കൂട്ടത്തിലാണ്. എന്നാൽ ആരോഗ്യത്തിന് വില്ലൻ ആകുന്ന പല രോഗങ്ങളെയും ചെറുക്കുവാൻ കഴിവുള്ള ഒന്നാണ് ബ്രോക്കോളി.
മറ്റൊന്ന് ഉണക്കിയ പ്ലം ആണ് പ്ലം പച്ചപ്പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്..എങ്കിലും ഉണക്കിയ പ്ലം പഴം അധികമാരും കഴിക്കുന്നത് കാണാറില്ല. എന്നാൽ ആരോഗ്യഗുണങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ഇത് എന്നത് ഒരു യഥാർത്ഥ സത്യമാണ്. ഫൈബർ അടങ്ങിയിട്ടുള്ള ഒരു മികച്ച ആരോഗ്യ സമ്പന്നമായ ഒന്നാണ് ഉണക്കിയ പ്ലം
മറ്റൊന്ന് പാവയ്ക്കയാണ്. കയ്പ്പുള്ളതു കൊണ്ടുതന്നെ പാവയ്ക്ക കഴിക്കാൻ പലർക്കും മടിയാണ്. എന്നാൽ പാവയ്ക്ക ആരോഗ്യഗുണങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ്. പ്രമേഹം അടക്കമുള്ള രോഗങ്ങൾക്ക് പലപ്പോഴും ഡോക്ടർമാർ വരെ നിർദ്ദേശിക്കുന്നത് പാവയ്ക്കയാണ്. ഭക്ഷണത്തിൽ പാവയ്ക്ക ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നത് കാണാം.