പ്രസവശേഷം പലരും പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് പ്രസവരക്ഷ എന്നത്. സത്യത്തിൽ പ്രസവരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.? ഇതിനെക്കുറിച്ച് പലപ്പോഴും പല അഭിപ്രായങ്ങളാണ് ഉയർന്നു വരാറുള്ളത്.. സുഖപ്രസവം നടന്ന ഒരു പെൺകുട്ടി ഏകദേശം മൂന്നുമാസം കാലത്തോളം നന്നായി വിശ്രമിക്കണം എന്നും ആ സമയത്ത് ഭക്ഷണകാര്യങ്ങളിൽ ഒരുപാട് വ്യത്യാസങ്ങൾ വരുത്തണമെന്നും അങ്ങാടി മരുന്നുകൾ കഴിക്കണമെന്നും ഒക്കെയുള്ള ചില രീതികൾ പണ്ടുകാലം മുതൽ തന്നെ നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെയും ഒരു തീരുമാനം വന്നിട്ടില്ല..
ഇപ്പോഴും ഈ രീതി പിന്തുടരുന്നവർ ഉണ്ട്. ന്യൂജനറേഷൻ കുട്ടികൾക്ക് പലപ്പോഴും ഇതൊന്നും അംഗീകരിക്കാൻ സാധിക്കാറില്ല. സത്യത്തിൽ പ്രസവരക്ഷ എന്ന രീതി ഒരു പെൺകുട്ടിക്ക് അത്യാവശ്യമായ ഒന്നാണോ എന്ന് ചോദിച്ചാൽ പലപ്പോഴും അലോപ്പതി ഡോക്ടർമാർ അതിനെ എതിർക്കാറുണ്ട് എന്നതാണ് സത്യം. ആയുർവേദ ചികിത്സയുടെ പേരിൽ അങ്ങാടി കടയിൽ നിന്നും പോയി വാങ്ങുന്ന മരുന്നുകൾ എല്ലാം ഒന്നും സ്ത്രീകൾക്ക് നൽകാൻ പാടില്ല. ഇവയിലുള്ള ചില മരുന്നുകൾ ചിലപ്പോൾ അമ്മയുടെ പാല് പൂർണമായും കുറയ്ക്കാനുള്ള കാരണങ്ങളായി മാറാറുണ്ട്.
പ്രത്യേകിച്ച് പ്രസവം കഴിഞ്ഞ് ഒരു സ്ത്രീക്ക് പ്രസവരക്ഷയുടെ പേരിൽ അങ്ങാടി കടയിൽ നിന്നും നൽകുന്ന വയറു ഇളക്കാനുള്ള പൊടി പലപ്പോഴും പാല് കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. അങ്ങാടി കടയിൽ പോയി ഒരേ മരുന്നുകൾ വാങ്ങി എല്ലാവർക്കും നൽകാൻ പാടില്ല. അതൊരു തെറ്റായ രീതിയാണ് ആയുർവേദം വ്യത്യസ്തമായ ഒന്നാണ്. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെതന്നെ ഓരോ അമ്മമാരും അവരുടെ ശരീരവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പ്രസവരക്ഷയ്ക്ക് പൊതുവായ മരുന്നുകൾ നൽകരുത്.
പ്രസവ രക്ഷയ്ക്ക് മരുന്നുകൾ നൽകണമെങ്കിൽ അത് രോഗിയെ നേരിട്ട് കണ്ടായിരിക്കണം. കഷായവും ലേഹ്യവും ഒക്കെ അങ്ങനെ തന്നെ വേണം കഴിക്കുവാൻ ആയുർവേദം എന്ന് വെറുതെ പേരിട്ട് എന്തെങ്കിലും കഴിപ്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം അപകടത്തിൽ ആക്കുന്നത് ശരിയായ രീതിയല്ല. പ്രസവശേഷം അമിത ചൂടുള്ള വെള്ളത്തിൽ വേതുകുളി കുളിക്കണമെന്ന് പറയുന്നതും ശരിയായ രീതി ഒന്നുമല്ല. ഗർഭപാത്രം ചുരുങ്ങണം എന്ന് പറഞ്ഞു കൊണ്ടാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. അതോടൊപ്പം വയറിനകത്ത് കാറ്റ് കയറാതിരിക്കാൻ വയറു മുറുക്കി കെട്ടണം എന്ന് പറയുന്നവരുണ്ട്.. പലപ്പോഴും ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.. പ്രത്യേകിച്ച് സിസേറിയന്റൊക്കെ നടന്നവർക്ക് അണുബാധ ഉണ്ടാവാൻ കാരണമാവാറുണ്ട്.
പ്രസവം കഴിഞ്ഞ് ഒരു സ്ത്രീക്ക് വേണ്ടത് പേരിനു കുറച്ച് വിശ്രമമാണ്. മലർന്നു തന്നെ കിടക്കണമെന്ന് യാതൊരു നിർബന്ധവും ഇക്കാര്യത്തിൽ ഇല്ല. മലർന്ന് കിടക്കുന്നത് ഒരു പരിധിയിൽ കൂടുകയാണെങ്കിൽ കാലുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അതുവഴി ഹൃദയസ്തംഭനം വരെ ഉണ്ടാകുവാനുള്ള സാധ്യത വരികയും ചെയ്യുമെന്നാണ് അലോപ്പതി ഡോക്ടർമാർ പറയാറുള്ളത്. ചെറിയ ചെറിയ വിശ്രമങ്ങൾ അത്യാവശ്യമാണ് ഭാരമുള്ള വസ്തുക്കൾ എടുക്കാൻ പാടില്ല പടികൾ കയറാൻ പാടില്ല എന്നതൊക്കെ ശരിയാണ്..
എരിവും ഉപ്പുമില്ലാത്ത ഭക്ഷണം കഴിക്കരുത് എന്നൊക്കെ പറഞ്ഞ് പ്രോട്ടീൻ ഒട്ടും ഇല്ലാത്ത ഭക്ഷണം അമ്മയ്ക്ക് നൽകുന്നത് ശരിയായ രീതിയല്ല. കാരണം കുഞ്ഞിന്റെ ആരോഗ്യത്തെ കൂടി ഇത് ബാധിക്കും. ആദ്യത്തെ മൂന്നുമാസം കുഞ്ഞിന് ലഭിക്കുന്നത് പ്രോട്ടീൻ സമ്പൂർണ്ണമായ അമ്മയുടെ മുലപ്പാൽ ആയിരിക്കണം. അതിന് വളരെയധികം ദോഷം നൽകുന്ന ഒരു കാര്യമാണ് ഇത്തരത്തിലുള്ള ഭക്ഷണം നൽകുക എന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് ആ കുഞ്ഞു കടന്ന് വന്നത് നിങ്ങളുടെ സന്തോഷങ്ങൾക്ക് കൂടുതൽ മനോഹാരിത പകരാനാണ്. അല്ലാതെ നിങ്ങളുടെ സന്തോഷങ്ങൾ ഇല്ലാതാകാൻ അല്ല എന്ന് മനസ്സിലാക്കുക. അതുകൊണ്ടു തന്നെ പ്രസവരക്ഷ എന്ന പേരിൽ ഇപ്പോഴും പഴയകാലത്തെ ദുരാചാരങ്ങൾ പിന്തുടരാതെ ഡോക്ടറോട് ചോദിച്ചു വ്യക്തമായ ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കി മുൻപോട്ട് പോവുക.