ആലപ്പുഴയുടെ ജീവശ്വാസമാണ് പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളി എന്നു പറയുന്നത്. നെഹ്റു ട്രോഫി വള്ളംകളി എന്നാൽ അത് ആലപ്പുഴയ്ക്ക് ഒരു പ്രത്യേകമായ വികാരമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഓരോ വർഷവും പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളി കാണുവാൻ വേണ്ടി നിരവധി ആളുകളാണ് എത്താറുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെക്കെ കുതിച്ചു എത്തുന്നത് ഈ ജലോത്സവം അത്രത്തോളം ആളുകളെ സ്വാധീനിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ്. മലയാളികൾ മാത്രമല്ല വിദേശരാജ്യത്തുള്ളവർക്കും ഏറെ പ്രിയങ്കരമായ ഒന്നാണ് നെഹ്റു ട്രോഫി വള്ളംകളി.
തലയെടുപ്പുള്ള വെള്ളങ്ങൾ മത്സരത്തിന് എത്തുമ്പോൾ ഒരു പ്രത്യേക ആവേശം തന്നെ എല്ലാവരിലും അത് നിറയ്ക്കാറുണ്ട്. 1952 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്ത വള്ളംകളിയാണ് ഇത് എന്നതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പേരിൽ ഈ വള്ളംകളിക്ക് സമ്മാനാർഹമായ ട്രോഫികൾ ലഭിക്കുന്നതും. കോവിഡ് കാലഘട്ടത്തിൽ മാത്രമായിരുന്നു വള്ളംകളി ഇല്ലാതിരുന്നത്. 2020-2021 കാലഘട്ടങ്ങളിൽ വള്ളംകളി കാണാൻ സാധിച്ചിട്ടില്ല.. ഇപ്പോൾ ആലപ്പുഴയിൽ നിന്നും വളരെ സന്തോഷം നിറയ്ക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയെ സംബന്ധിച്ചതാണ് ഈ വാർത്ത.
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് വേണ്ടി രണ്ടേമുക്കാൽ കോടി രൂപയുടെ ബജറ്റ് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഉയർന്ന ടിക്കറ്റ് നിരക്കും ഇത് സംബന്ധിച്ച് ഉണ്ടാകുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഓഗസ്റ്റ് 10 നാണ് പുന്നമടക്കായലിൽ എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. ഇത് കാണുവാനായി ഇത്തവണ ഒരുപാട് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയിൽ ഒന്നാണ് പ്രത്യേകമായ ലക്ഷ്വറി ബോക്സ് ഇരിപ്പിടങ്ങൾ. കളക്ടറേറ്റിൽ ചേർന്ന നെഹ്റു ട്രോഫി ജനറൽബോഡി യോഗമാണ് ഇപ്പോൾ ഈ പുതിയ മാറ്റങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
എം എൽ എ പി പി ചിത്തരഞ്ജന്റെ സാന്നിധ്യത്തിൽ ആണ് പുതിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. ജില്ലാ കളക്ടറും സൊസൈറ്റി ചെയർമാനുമായ അലക്സ് വർഗീസ് ആയിരുന്നു ഈ ഒരു പരിപാടിയുടെ അധ്യക്ഷത വഹിച്ചത്. ഒപ്പം തന്നെ നഗരസഭ അധ്യക്ഷയായ കെ കെ ജയമ്മ, എം ടി ബി ആർ സൊസൈറ്റി സെക്രട്ടറി കൂടിയായ സബ് കളക്ടർ സമീർ കിഷൻ, ഇൻഫ്രക്ച്ചർ സബ് കമ്മിറ്റി കൺവീനർ ആയ എംസി സജീവ് കുമാർ, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ കെ ഷാജു ഷുക്കൂർ പബ്ലിസിറ്റി സബ് കമ്മിറ്റി കൺവീനർ കെ സുമേഷ് തുടങ്ങിയവരാണ് യോഗത്തിൽ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
ഇതുമാത്രമല്ലാതെയും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. വള്ളം ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാൻഡ് എന്നിവ 10% ത്തോളം വർധിപ്പിച്ചു എന്നതും മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞവർഷവും ഇത്തരത്തിൽ 10% വർദ്ധനവ് ഉണ്ടായിരുന്നു. 2024ൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്ക് വേണ്ടിയുള്ള ബജറ്റ് 2 മുക്കാൽ കോടി രൂപയാകും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വിവിധ സബ് കമ്മിറ്റികളും ഇതിനെ സംബന്ധിച്ച് രൂപീകരിച്ചിട്ടുണ്ട്. ഇൻഫ്രക്ച്ചർ കമ്മറ്റി 50 ലക്ഷം രൂപയും പബ്ലിസിറ്റി കമ്മിറ്റി 6.82 ലക്ഷം രൂപയും ഫുഡ് ആൻഡ് അക്കോമഡേഷൻ 4 ലക്ഷം രൂപയും കൾച്ചറൽ കമ്മിറ്റി 7 ലക്ഷം രൂപയും വർദ്ധിപ്പിക്കും മാത്രമല്ല ബോണസ് 85 ലക്ഷം ആയിരിക്കും മെയിന്റനൻസ് ഗ്രാൻഡ് വരുന്നത് 18 ലക്ഷം, സോഷ്യൽ മീഡിയയ്ക്ക് വേണ്ടി 7 ലക്ഷവും യൂണിഫോമിനായി 6 ലക്ഷവും ക്യാഷ് പ്രൈസിനും മൊമെന്റോയ്ക്കും വേണ്ടി 7 ലക്ഷവും ചിലവുകളുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അങ്ങനെയാണ് രണ്ടേമുക്കാൽ കോടി രൂപ ബഡ്ജറ്റ് ആയി വരുന്നത് 80 ലക്ഷം രൂപയായിരിക്കും ടിക്കറ്റ് വരുമാനം ഇനത്തിൽ വരാൻ പോകുന്നത്. സംസ്ഥാന ടൂറിസം വിഹിതമായി ഇതിനോടൊപ്പം ഒരുകോടി രൂപ കൂടി കൂട്ടുന്നുണ്ട്. ഒപ്പം തന്നെ സ്പോൺസർഷിപ്പിലൂടെ 60 ലക്ഷം രൂപയും ഉണ്ടാകും. ചിലവിന് അനുസൃതമായ രീതിയിൽ തന്നെ വരവും വരുമെന്ന് പ്രതീക്ഷിച്ച ബജറ്റ് ആണ് തയ്യാറാക്കുന്നത്. ഒപ്പം തന്നെ ബോണസ് വർദ്ധിപ്പിക്കുവാൻ ആവശ്യമായി തുക അധികമായി കണ്ടെത്തേണ്ടതുണ്ട് എന്നും പിചി ചിത്തരഞ്ചൻ എംഎൽഎ യോഗത്തിൽ പറഞ്ഞിരുന്നു.