നടൻ മോഹൻലാൽ എന്ന് പറഞ്ഞാൽ മലയാളികൾക്ക് എല്ലാം ഒരു പ്രത്യേകമായ ആവേശമാണെന്ന് പറയാതിരിക്കാൻ വയ്യ. വില്ലനായി തുടങ്ങി നായകനായി മലയാള സിനിമയിൽ എത്തിനിൽക്കുന്ന ലാലേട്ടൻ നമ്മുടെ മലയാളികളുടെ എല്ലാം സ്വന്തമായി മാറിയത് ഒരു ദിവസം കൊണ്ടല്ല, ജനിച്ചു വീഴുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ലാലേട്ടാ എന്ന് വിളിക്കണമെങ്കിൽ അദ്ദേഹം നമ്മുടെയെല്ലാം മനസ്സിൽ എത്രത്തോളം സ്ഥാനം നേടിയിട്ടുണ്ട് എന്ന് ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. അദ്ദേഹത്തെ ഒന്ന് കാണാൻ സംസാരിക്കാൻ ആളുകൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് പല പ്രയത്നങ്ങളും നടത്താറുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഒക്കെ വളരെ സജീവമായ മോഹൻലാൽ വളരെ കുറച്ചുപേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അതും വളരെ വിവി ഐ പ്പി കൾ ആയിട്ടുള്ള ചില ആളുകളെ മാത്രം. അവരിൽ രത്തൻ ടാറ്റ ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുമുണ്ട്. ബോളിവുഡ് താരങ്ങൾ, പ്രമുഖരായ ബിസിനസുകാർ തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ ഉള്ളത്. എന്നാൽ ഇപ്പോൾ ഈ ലിസ്റ്റിലേക്ക് ഒരു സാധാരണക്കാരൻ ഇടംപിടിച്ചതാണ് കൗതുകം നിറയ്ക്കുന്ന കാര്യം. മോഹൻലാലിന് പാചകത്തോടുള്ള താൽപര്യം എത്രത്തോളമാണെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. പലപ്പോഴും വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യുന്ന ഒരു പാചകക്കാരൻ കൂടിയാണ് അദ്ദേഹം.
സിനിമ കഴിഞ്ഞാൽ ഒരുപക്ഷേ ലാലേട്ടൻ ഏറ്റവും ഇഷ്ടമുള്ള കാര്യവും പാചകം തന്നെയായിരിക്കും. അതുകൊണ്ട് കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ഫോളോയിംഗ് ലിസ്റ്റിൽ ഈ സാധാരണക്കാരൻ ഇടം നേടിയത്. അത് മറ്റാരുമല്ല തിരുവല്ല പായിപ്പാട് സ്വദേശിയായ നസീർ എന്ന വ്യക്തിയാണ്. ഇദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ ഇദ്ദേഹം നാടൻ വിഭവങ്ങൾ കുക്ക് ചെയ്യുന്നതും മറ്റുമാണ് പങ്കുവെക്കാറുള്ളത്.
ഈയൊരു കാരണം തന്നെയായിരിക്കാം ഒരുപക്ഷേ മോഹൻലാൽ ഇദ്ദേഹത്തെ പിന്തുടരുന്നത്. എന്നാൽ മോഹൻലാൽ പിന്തുടരുന്ന 26 പേരിൽ ഒരാൾ താനാണെന്ന് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നസീർ. അദ്ദേഹത്തെപ്പോലെ ഒരു വലിയ മനുഷ്യൻ തന്നെ പിന്തുടരുന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് നസീർ പറയുന്നത്. തനിക്ക് ഫോണിനെ കുറിച്ചോ, ഇൻസ്റ്റഗ്രാമിനെ കുറിച്ച് ഒന്നും വലിയ അറിവില്ല. ഒരിക്കൽ തന്റെ മകളാണ് ഫോൺ കൊണ്ട് കാണിച്ചതിനു ശേഷം തന്നെ മോഹൻലാൽ പിന്തുടരുന്നുണ്ട് എന്ന് പറഞ്ഞത്. അത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയിരുന്നു.
അദ്ദേഹം എത്രയോ വലിയ മനുഷ്യനാണ്. അദ്ദേഹത്തെപ്പോലെയുള്ള ഒരു വ്യക്തി തന്നെപ്പോലെ ഒരു സാധാരണക്കാരനെ പിന്തുടരുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് തോന്നുന്നത് എന്നും നസീർ പറയുന്നുണ്ട്. വില്ലജ് സ്പെഷ്യൽസ് എന്ന
യൂട്യൂബ് ചാനലിന് ഇപ്പോൾ 7 ലക്ഷം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്.. വ്യത്യസ്തമായ പാചക പരീക്ഷണങ്ങളാണ് എപ്പോഴും ഈ യൂട്യൂബ് ചാനലിൽ കാണാൻ സാധിക്കുന്നത്. പാചകത്തോട് വല്ലാത്ത ഇഷ്ടമുള്ള ലാലേട്ടൻ ഈ ചാനൽ കണ്ടു തന്നെ ആയിരിക്കാം ഇദ്ദേഹത്തെ സബ്സ്ക്രൈബ് ചെയ്തത് എന്നാണ് പലരും പറയുന്നത്.
മലയാളികളായവരെ വളരെ കുറച്ചു മാത്രമാണ് മോഹൻലാൽ ഫോളോ ചെയ്യുന്നത്. അവരിൽ ഒരാൾ ആവാൻ കഴിഞ്ഞതിന്റെ അമ്പരപ്പ് തനിക്ക് ഇപ്പോഴും ഉണ്ടെന്ന് നസീർ വ്യക്തമാക്കുന്നുണ്ട്. ആദ്യം ഇതിനെക്കുറിച്ച് കേട്ടപ്പോഴും താൻ വിചാരിച്ചത് ഇത് സത്യമായിരിക്കില്ല എന്നാണ്. എന്നാൽ നേരിട്ട് കണ്ടപ്പോൾ താൻ അമ്പരന്നു പോയി എന്നാണ് നസീർ പറയുന്നത്. സാക്ഷാൽ മോഹൻലാൽ തന്നെ നേരിട്ട് ഫോളോ ചെയ്യുന്നു എന്ന് അറിയുമ്പോൾ ഏതൊരു സാധാരണക്കാരനും ഉണ്ടാകുന്ന പകപ്പ് തന്നെയാണ് നസീറിലും ഉണ്ടായത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുവെന്ന് പ്രേക്ഷകർ വ്യക്തമാക്കുന്നു