മലയാള സിനിമയുടെ ആക്ഷൻ കിംഗ് എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാളികളെല്ലാം ഒരേപോലെ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സുരേഷ് ഗോപി ചിത്രങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിയിരുന്ന ഒരു മനോഹരമായ കാലഘട്ടം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ നില നിൽക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിനു ശേഷം ആണ് ആളുകൾക്കിടയിൽ നിന്നും അദ്ദേഹത്തിന് പരിഹാസവും ട്രോളുകളും ഏൽക്കേണ്ടതായി വന്നിട്ടുള്ളത്. തനിക്കെതിരെ വരുന്ന അത്തരം പരിഹാസ കമന്റുകൾ ഒന്നും തന്നെ സുരേഷ് ഗോപി ഗൗനിക്കാറില്ല.
എന്നാൽ സൈബർ ഇടങ്ങളിൽ തന്റെ അച്ഛനെ മോശക്കാരൻ ആക്കുന്ന തരത്തിലുള്ള കമന്റുകൾ വരുമ്പോൾ ഒരു മകൻ എന്ന നിലയിൽ പലപ്പോഴും ഗോകുൽ സുരേഷ് അതിനെതിരെ പ്രതികരിക്കാറുണ്ട്. അച്ഛനെതിരെ രംഗത്ത് വന്നവരോടൊക്കെ തന്നെ എപ്പോഴും കുറിക്കു കൊള്ളുന്ന മറുപടിയാണ് ഗോകുൽ നൽകാറുള്ളത്. അച്ഛനെ പോലെ തന്നെ സിനിമ മേഖലയിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വം കൂടിയാണ് ഗോകുൽ സുരേഷ്. അച്ഛനേ പോലെ നിലപാടുകളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഗോകുലും.
അടുത്തകാലത്ത് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ചർച്ചയായി ഒരു വിഷയമായിരുന്നു നടി നിമിഷാ സജയൻ സുരേഷ് ഗോപിക്കെതിരെ വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു പരാമർശം. ഈ പരാമർശത്തിന്റെ പേരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം സൈബർ ആക്രമണം വലിയ തോതിൽ തന്നെ നടി നേരിടുകയും ചെയ്യുന്നുണ്ട്..തൃശ്ശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല പിന്നെയല്ലേ കേരളം ചോദിക്കുന്നത് നമ്മൾ അത് കൊടുക്കുമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു നിമിഷ ഒരു പ്രസംഗം നടത്തിയിരുന്നത്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു പ്രസംഗമായിരുന്നു ഇത് എങ്കിൽ പോലും സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം പലരും നിമിഷയെ സൈബർ ആക്രമണം നടത്തുവാൻ വേണ്ടി ഈ വിഷയം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൻ കൂടിയായ ഗോകുൽ സുരേഷ്. അച്ഛനെക്കുറിച്ച് നിമിഷ അങ്ങനെ പറഞ്ഞതിൽ വേദനയുണ്ടോ എന്നായിരുന്നു ഗോകുലിനോട് ചോദിച്ചിരുന്നത്. ഇതിന് ഗോകുൽ മറുപടി പറയുകയും ചെയ്യുന്നുണ്ട്.
രണ്ടുപേരും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അച്ഛനെ കുറിച്ച് അങ്ങനെ അവർ പറയാൻ പാടില്ലായിരുന്നു. ഒരു സഹപ്രവർത്തകനാണ് എന്നെങ്കിലും ഓർക്കണമായിരുന്നു. ഇപ്പോൾ സൈബർ ആക്രമണം വലിയതോതിൽ വർധിക്കുമ്പോൾ അവർക്കത് ബുദ്ധിമുട്ടാണ് എന്ന് പറയുന്നു. അന്ന് അവർ സഹപ്രവർത്തകനെ കുറിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലാക്കിയില്ല എന്നാൽ അവർ അച്ഛനെക്കുറിച്ച് പറഞ്ഞതിൽ തനിക്ക് സങ്കടമുണ്ട്. അതേപോലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവർ ഹേർട്ട് ആവുന്നതിലും തനിക്ക് സങ്കടം ഉണ്ട്. അതോടൊപ്പം തന്നെ ഓൺലൈൻ മാധ്യമങ്ങളെയും ഗോകുൽ വിമർശിക്കുന്നുണ്ട്..
എല്ലാ കാര്യങ്ങളും ഇത്രത്തോളം ആക്കുന്നത് നിങ്ങൾ കൂടിയാണ്. നല്ല കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ അത് മൈൻഡ് ചെയ്യാറില്ല എന്നാൽ നെഗറ്റീവ് ആയിട്ടുള്ള എന്തെങ്കിലും ഒരു കാര്യം വന്നാൽ നിങ്ങൾ അതിനെ കൂടുതലായും വലുതാക്കി കാണിക്കുമല്ലോ എന്നും ഗോകുൽ പറയുന്നുണ്ട്. ആ വാക്കുകളും വളരെ വേഗം തന്നെയായിരുന്നു ശ്രദ്ധ നേടിയത്. ഓൺലൈൻ മാധ്യമങ്ങൾക്കും കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകിയത് എന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. അച്ഛനുവേണ്ടി പലപ്പോഴും ഉറക്കെ സംസാരിക്കാറുള്ള ഒരു മകൻ കൂടിയാണ് ഗോകുൽ. പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് അദ്ദേഹം ഇപ്പോൾ.