പുത്തന്‍കുരിശ്: കേരളത്തിലെ ഗീവര്‍ഗീസ് മോര്‍ കൂറിലോസിനെ തളളി യക്കോബ സഭ. കഴിഞ്ഞ ദിവസം കേരളത്തിലെ ഇടതു മുന്നണിയുടെ തോല്‍വിയെക്കുറിച്ച് ഗീവര്‍ഗീസ് നടത്തിയ പരമാര്‍ശം വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് സഭ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ പ്രസ്താവനകളോ, പ്രതികരണങ്ങളോ, നിലപാടുകളോ വ്യക്തമാക്കുവാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്കും, സഭാ ഭാരവാഹികള്‍ക്കും മാത്രമെ ഉത്തരവാദിത്വമുള്ളു എന്ന് സഭയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതിനു വിരുദ്ധമായി മെത്രാപ്പോലീത്താമാരോ, മറ്റുള്ളവരോ നടത്തുന്നതായ പ്രസ്താവനകള്‍ക്കോ പ്രതികരണങ്ങള്‍ക്കോ യാക്കോബായ സഭയുടെ അംഗീകാരമോ അനുമതിയോ ഇല്ല എന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പരി. സഭയിലെ ഔദ്യോഗീക ചുമതലകളില്‍ നിന്നും വിരമിച്ച ഗീവര്‍ഗീസ് മോര്‍ കൂറിലോസ് തിരുമേനിയുടേതായി കഴിഞ്ഞ ദിവസം വന്നതായ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ല എന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം യാക്കോബാസഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തവന്നിരുന്നു. ഇടതുപക്ഷത്തെ രണ്ടാം തവണയും അധികാരത്തിലേറ്റിയത് പ്രളയമാണ് എന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരമാര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍. ഇനിയും പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.