കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ കോട്ടയത്തെ ഇല്ലിക്കല്‍ കല്ലിലെത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് മിന്നലേറ്റത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്ക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. തെളിഞ്ഞ കാലാവസ്ഥയില്‍ പെട്ടന്നായിരുന്നു ഇടിമിന്നിലുണ്ടായത്. പ്രദേശത്ത സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികളാണ് ആഘാതമേറ്റത്. പരിക്കേറ്റ പെണ്‍കുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.
സ്ഥലത്ത് ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരേയും ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയക്ക് മാറ്റി.