റിസർച്ച് അസിസ്റ്റന്റ് നിയമനം
ആരോഗ്യ വകുപ്പിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് സെന്റർ കേരള എന്ന സ്ഥാപനത്തിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: shsrc.kerala.gov.in
റേഡിയോളജിസ്റ്റ് താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 01.01.2024 ന് 25-60. യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും. താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂൺ 12 ന് (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രാേൾ റൂമിൽ രാവിലെ 11.15 ന് നടക്കുന്ന ഇൻ്റവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതൽ 11 വരെ മാത്രമായിരിക്കും.
ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനം
വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഡോക്ടർ തസ്തികയിൽ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11നുമാണ് അഭിമുഖം. മുൻപരിചയം അഭികാമ്യം.
വാക് – ഇൻ ഇന്റർവ്യൂ
പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 11 ന് രാവിലെ 11 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പർ കം അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10.30 ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് വിജയം ബിരുദധാരിയായിരിക്കരുത്. പ്രായം 18 നും 50 നും ഇടയിൽ.