India

കീം പരീക്ഷ; മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ രണ്ട് ട്രെയിനുകളില്‍ അധിക കോച്ച്‌ അനുവദിച്ചു

മംഗളൂരു: കീം പരീക്ഷയോടനുബന്ധിച്ചുള്ള വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ രണ്ട് ട്രെയിനുകളില്‍ അധികമായി ഒരു ജനറല്‍ കോച്ച്‌ വീതം അനുവദിച്ചതായി റെയില്‍വേ.

മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് ജൂണ്‍ ഏഴ്, എട്ട്, ഒമ്ബത്, പത്ത് തീയതികളിലും തിരിച്ചുള്ള ട്രെയിനിന് (16606) ജൂണ്‍ ഏഴു മുതല്‍ 11 വരെയും അധികമായി ഒരു കോച്ച്‌ ഉണ്ടാകും.

മംഗളൂരു സെൻട്രല്‍-കോയമ്ബത്തൂർ ജങ്ഷൻ ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് ജൂണ്‍ ഏഴു മുതല്‍ പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) ഏഴു മുതല്‍ 11 വരെയും അധിക കോച്ചുണ്ടാകും.