കൽപ്പറ്റ: വയനാട്ടിൽ പതിനഞ്ചുകാരന് സ്കൂളിൽ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. സുൽത്താൻ ബത്തേരി മൂലങ്കാവ് ഗവൺമെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്.
സഹപാഠികൾ മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തിയെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിക്ക് ചെവിക്കും സാരമായ പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ക്ലാസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയത് പരിചയപ്പെടാൻ എന്നുപറഞ്ഞാണ്. അഞ്ച് പേരോളം അടിച്ചുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. മൂക്കിനും സാരമായ പരുക്കുകൾ ഉണ്ട്. തിരിച്ച് കുട്ടികളെ ഉപദ്രവിച്ചിട്ടില്ല. അടിയെല്ലാം കൊണ്ട് നിന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.
ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. ബത്തേരി പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.