വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവമാണ് കടല കബാബ്. സ്വാദൂറും കടല കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചന കടല – 1 കപ്പ്
- ഉരുളക്കിഴങ് – 2 കപ്പ്
- സവാള – 2 എണ്ണം
- ഇഞ്ചി – 1 ടീസ്പൂൺ
- വെളുത്തുള്ളി -1 ടേബിൾസ്പൂൺ
- മല്ലിയില – അര കപ്പ്
- ഗരം മസാല – അര ടീസ്പൂൺ
- മുളക് പൊടി – 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – കാൽ ടേബിൾസ്പൂൺ
- മല്ലിപൊടി – അര ടേബിൾസ്പൂൺ
- നാരങ്ങാനീര് – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
- മുട്ട – 1 എണ്ണം
- ബ്രെഡ് ക്രമ്പ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചന കടല ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം കുക്കറിൽ അല്പം വെള്ളം ഒഴിച്ച് ചന കടലയും ഉരുളക്കിഴങ്ങും വേവിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇനി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കണം. ശേഷം സവാള വഴറ്റാം. ഇനി മസാലകൾ മൂപ്പിക്കാം. ഇനി ഇതും ചന കടല വേവിച്ചതും കിഴങ്ങ് വേവിച്ചതും നാരങ്ങാനീരും മിക്സിയിൽ അരച്ചെടുക്കാം.
അവസാനം മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി കബാബിന്റെ രൂപത്തിൽ കൈവെള്ളയിൽ വച്ച് വട്ടത്തിൽ പരത്തി എടുക്കാം. അവസാനം കബാബുകൾ മുട്ടയിൽ മുക്കി പിന്നെ ബ്രെഡ് ക്രമ്പ്സിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കാം.