പായസ പ്രിയരാണ് അധികം പേരും. ഓണം, വിഷു ആഘോഷങ്ങൾ വരുമ്പോൾ മാത്രമല്ല പായസം തയ്യറാക്കാറുള്ളത്. പായസം കഴിക്കാൻ കൊതി തോന്നിയാൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പു പായസം. ഇടയ്ക്കൊക്കെ പായസം കഴിക്കണമെന്ന് തോന്നിയാൽ ഒന്നും ആലോചിക്കേണ്ട വളരെ എളുപ്പം നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം. ഈസി റെസിപ്പി ഇതാ…
ചേരുവകൾ
തേങ്ങാപാൽ – (ഒന്നരകപ്പ് ഒന്നാം പാലും, മൂന്ന്കപ്പ് രണ്ടാം പാലും, പിഴിഞ്ഞെടുക്കുക)
ശർക്കര – ഒരു കപ്പ് (പൊടിച്ചത്)
സൂചി ഗോതമ്പ് – അര കപ്പ്
പൂവൻപഴം അരിഞ്ഞത് – ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് – നാലെണ്ണം
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ഉണക്കമുന്തിരി – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
കുക്കറിൽ തേങ്ങയുടെ രണ്ടാം പാലും ശർക്കരയും പഴവും ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഗോതമ്പ് ചേർത്ത് അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം തീ കുറച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്നിറക്കി ആവി പോയശേഷം തുറന്ന് ഒന്നാം പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ച് തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തതും പായസത്തിന് മുകളിൽ ഒഴിക്കാം.