വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ചിക്കൻ പിസ്സ. സ്വാദൂറും ചിക്കൻ പിസ്സ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മാവ് തയ്യറാക്കാൻ
- ആട്ട / മൈദാ – 2 കപ്പ്
- യീസ്റ്റ് – ഒന്നേകാൽ ടീസ്പൂൺ
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- ചൂട് വെള്ളം – 1 കപ്പ്
- ഓയിൽ – 2 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചൂട് വെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും കലക്കി 15 മിനിറ്റ് പൊങ്ങാൻ വയ്ക്കണം. ശേഷം അതും ആട്ട / മൈദാപൊടിയും ഉപ്പും ഓയിലും ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴകുക. ശേഷം എണ്ണ തടവി 2 മണിക്കൂർ പൊങ്ങാൻ വയ്ക്കണം. ഒരു പാത്രത്തിൽ അടച്ചു വേണം വയ്ക്കാൻ.
പിസ്സ സോസ്
- ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി നുറുക്കിയത് – 3 ടേബിൾസ്പൂൺ
- സവാള കൊത്തിയത് – അര കപ്പ്
- തക്കാളി പുഴുങ്ങിയത് – 3 എണ്ണം
- ടൊമാറ്റോ സോസ് – 2 ടേബിൾസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി പുഴുങ്ങിയത് തൊലി കളഞ്ഞ‌് മിക്സിയിൽ അടിച്ചെടുക്കുക. ഇനി പാൻ ചൂടാക്കാം. എണ്ണ ഒഴിക്കുക. ശേഷം വെളുത്തുള്ളി വഴറ്റുക, സവാളയും ഇട്ടു വഴറ്റുക. ഇനി മുളക് പൊടി ഇടാം. മൊരിഞ്ഞ് കഴിഞ്ഞാൽ മിക്സിയിൽ അടിച്ച തക്കാളിയും ടൊമാറ്റോ സോസും ചേർത്ത് കൊടുക്കണം. നന്നായി ഇളക്കി കൊണ്ടിരിക്കണം. ആവശ്യത്തിന് ഉപ്പു ഇട്ടു കൊടുക്കണം.
ടോപ്പിംഗ്‌സ് തയ്യാറാക്കാം
- സവാള – 1 എണ്ണം
- ക്യാപ്സിക്കം – 1 എണ്ണം
- തക്കാളി – 1 എണ്ണം
- ഒലിവു – 10 എണ്ണം
- മോസറില്ല ചീസ് – 200 ഗ്രാം
- പച്ചക്കറികൾ എല്ലാം നീളത്തിൽ മുറിക്കുക
- ചിക്കൻ ബ്രെസ്റ് – 2 എണ്ണം
- മുളക് പൊടി – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
ചിക്കൻ ചെറുതായി നീളത്തിൽ മുറിക്കണം. ഉപ്പും മുളകുപൊടിയും ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കണം. ശേഷം എണ്ണയിൽ വറുത്തു എടുക്കുക.
പിസ്സ സെറ്റ് ചെയ്യുന്ന വിധം
പിസ്സ മാവ് ചപ്പാത്തി പലകയിൽ പരത്തി എടുക്കണം. അതിന്റെ മുകളിൽ പിസ്സ സോസ്പരത്തി കൊടുക്കണം. മുകളിൽ കുറച്ചു ചീസ് വിതറുക. ഇനി പച്ചക്കറികൾ എല്ലാം മുകളിൽ നിരത്താം. ഇനി വറുത്തു വെച്ച ചിക്കനും മുകളിൽ ഇട്ടു കിടക്കാം. അവസാനം ബാക്കി ചീസ് മുകളിൽ ഇട്ടു കൊടുക്കുക.
ഇനി ബേക്ക് ചെയ്യാം. ഓവൻ 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക. ഇനി 15 മിനിറ്റ് ബേക്ക് ചെയ്യുക. സ്വാദൂറും ചിക്കൻ പിസ്സ തയ്യാറായി.