മുംബൈ നഗരത്തിരക്കിന്റെ മടുപ്പിൽ നിന്നും ആളുകൾ ഓടുന്ന ഒരു സ്ഥലം ഉണ്ട്, ഗുഹകൾ എന്നർത്ഥം വരുന്ന പേരുള്ള സ്ഥലം.. ലോണവാലയെ പറ്റി കേട്ടിട്ടുണ്ടോ? അവിടത്തെ ജനങ്ങളുടെ പറുദീസ എന്നറിയപ്പെടുന്നൊരിടം.
മഹാരാഷ്ട്ര സംസ്ഥാനത്തെ പുണെ ജില്ലയിൽ വരുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല. പുണെ പട്ടണത്തിൽ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത. മുംബൈ പട്ടണത്തിൽ നിന്നും ഏകദേശം 96 കി.മി ദൂരത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്.
പണ്ട് കാലത്ത് ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്മാര്‍ ആയിരുന്നു. പിന്നീട് വന്ന മുഗള്‍ രാജാക്കന്മാര്‍ ലോണാവാലയുടെ രാജ്യ തന്ത്ര പ്രാധാന്യം മനസ്സിലാക്കുകയും വളരെക്കാലം ഭരണം തുടരുകയും ചെയ്തു.
ഇവിടുത്തെ കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടെക്ക് ആകർഷിക്കുന്നുണ്ട് . മുംബൈ – പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെയാണ് കടന്നു പോകുന്നത്. മൺസൂൺ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര തുടങ്ങുന്നത്. ഈ സമയത്ത് ഒട്ടനവധി ആളുകളാണ് ഇവിടേക്ക് വന്നുത്തുടങ്ങുന്നത്. ജനസംഖ്യ ഏകദേശം 50,000 ആണ്. “മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേ കടന്നുപോകുന്നത് ലോണാവാലയിൽ കൂടിയാണ്. ഗുഹകൾ എന്നർത്ഥം വരുന്ന ലോണവ്‌ലി എന്ന സംസ്‌കൃത വാക്കിൽ നിന്നാണ് ലോണാവാലയ്ക്ക് ആ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. ലെൻ ആവലി എന്ന വാക്കിൽ നിന്നാണ് ലോണാവാല എന്ന പേരുണ്ടായത് എന്നും കരുതുന്നവരുണ്ട്. ”
ലെൻ ആവലി കരിങ്കല്ലിൽ കൊത്തിയുണ്ടാക്കിയ വിശ്രമ സ്ഥലത്തേയാണ് ലെൻ എന്ന് വിളിക്കുന്നത്. ആവലി എന്നവാക്കിന്റെ അർത്ഥം കൂട്ടം എന്നാണ്. ലോണാവാലയിൽ ഇത്തരത്തിൽ നിരവധി വിശ്രമ സ്ഥലങ്ങൾ ഉള്ളതിനാലാവാം ലെൻ ആവലി എന്ന പേരുണ്ടായത്. പണ്ട് കാലത്ത് ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്മാർ ആയിരുന്നു. പിന്നീട് വന്ന മുഗൾ രാജാക്കന്മാർ ലോണാവാലയുടെ രാജ്യതന്ത്ര പ്രാധാന്യം മനസ്സിലാക്കുകയും വളരെക്കാലം ഭരണം തുടരുകയും ചെയ്തു.
“1871 ൽ ബോംബെ ഗവർണർ സർ എൽഫിൻസ്‌റ്റോൺ ലോണാവാല കണ്ടെത്തുമ്പോൾ ജനവാസം കുറഞ്ഞ ഇടതിങ്ങിയ കാട്ടുപ്രദേശമായിരുന്നു. ബ്രിട്ടീഷുകാരാണ് ലോണാവാലയെ ഒരു ഹിൽസ്‌റ്റേഷനായി ഉയർത്തിയത്. സഹ്യപർവ്വതത്തിന്റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല ഹൈക്കിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. ചരിത്ര പ്രാധാന്യമുള്ള കോട്ടകൾ, പ്രാചീന കാലത്തെ ഗുഹകൾ, സുന്ദരമായ തടാകങ്ങൾ തുടങ്ങിയ കാഴ്ചകളൊക്കെ ലോണാവാലയിൽ കാണാം. ഡക്കാൻ പീഠഭൂമി ഒരു വശത്തും കൊങ്കൺ തീരപ്രദേശം മറു വശത്തുമായി പരന്നു കിടക്കുന്ന മനോഹര ദൃശ്യം ലോണാവാലയിലെ മലമുകളിൽ നിന്ന് കാണാം. മഴക്കാലമാണ് സുന്ദരമായ ഈ കാഴ്ചകൾ കാണാൻ പറ്റിയ സമയം. പാവന തടാകം, വളവൻ തടാകം, തുംഗാർലി തടാകം, അണക്കെട്ട്, തുംഗിലെയും ടിലോണയിലെയും ലോഹഗൃഹിലെയും അതി പുരാതനമായ കോട്ടകൾ എന്നിവ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. സുന്ദരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാൻ കഴിയും.