പേര് പോലെ തന്നെ തനിനാടൻ കറിയാണ് ഇത്. എരിവും പുളിയുമുള്ള നാടൻ പച്ചമാങ്ങ ഉണക്കചെമ്മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചമാങ്ങാ – 3 എണ്ണം
- ഉണക്കചെമ്മീൻ – ഒരു പിടി
- മല്ലിപ്പൊടി – 2 1/ 2 സ്പൂണ്‍
- മുളകുപൊടി – 1 സ്പൂണ്‍
- മഞ്ഞൾ പൊടി – 1/4 സ്പൂണ്‍
- തേങ്ങാപ്പാൽ – ഒന്നാം പാലും രണ്ടാം പാലും
- എണ്ണ – 2 സ്പൂൺ
- ചുവന്നുള്ളി -1 എണ്ണം
- വെളുത്തുള്ളി – ആവശ്യത്തിന്
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- വറ്റൽ മുളക് – 1 എണ്ണം
- ഉപ്പ് – പാകത്തിന്
തയ്യറാക്കുന്ന വിധം
ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ഇട്ടു നേരിയ ചൂടിൽ വറുത്തെടുക്കുക. പൊടി ചെറുതായി ചൂടായാൽ മതി.
നേരിയ എണ്ണ ചേർത്താൽ നല്ലതാണ്. മഞ്ഞൾ പൊടിയും ചേർത്ത് രണ്ടാം പാൽ ഒഴിച്ച്, തിളയ്ക്കുമ്പോൾ മാങ്ങകഷ്ണങ്ങൾ ചേർക്കുക. ഒരു ചെറിയ ഉള്ളിയും 2 അല്ലി വെളുത്തുള്ളി അരിഞ്ഞതും ചെർക്കണം. ഉപ്പിട്ട് മാങ്ങ ഒരു വിധം വെന്ത് കഴിഞ്ഞാൽ വറുത്തു വെച്ചിരിക്കുന്ന ഉണക്കചെമ്മീൻ ഇതിലേയ്ക്ക് ഇടുക.
രണ്ടു മിനിറ്റിന് ശേഷം ഒന്നാം പാൽ ചേർത്തിളക്കി തിളപ്പിക്കാതെ എടുക്കുക. ആവശ്യത്തിനു പച്ചമുളക് ചേർക്കുക. അടുപ്പിൽ നിന്നും ഇറക്കി കടുക് താളിച്ചിടുക. അധികം വെള്ളമില്ലാത്ത കുറുകിയ കറിയാണ് ഇത്. ഈ കറി കുറച്ചു നേരം ഇരുന്നതിനു ശേഷം എടുക്കുന്നതാണ് കൂടുതൽ രുചികരം.